Connect with us

അയ്യനെ കണ്ട് എല്ലാം തൊഴുത് പറഞ്ഞ് ദിലീപ്; ഇനി ആകെയുള്ള ആശ്രയം ദൈവം മാത്രം; അമ്പലങ്ങള്‍ കയറിയിറങ്ങി വഴിപാട് നടത്തി ദിലീപ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

അയ്യനെ കണ്ട് എല്ലാം തൊഴുത് പറഞ്ഞ് ദിലീപ്; ഇനി ആകെയുള്ള ആശ്രയം ദൈവം മാത്രം; അമ്പലങ്ങള്‍ കയറിയിറങ്ങി വഴിപാട് നടത്തി ദിലീപ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അയ്യനെ കണ്ട് എല്ലാം തൊഴുത് പറഞ്ഞ് ദിലീപ്; ഇനി ആകെയുള്ള ആശ്രയം ദൈവം മാത്രം; അമ്പലങ്ങള്‍ കയറിയിറങ്ങി വഴിപാട് നടത്തി ദിലീപ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ദിലീപ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ ജനപ്രിയ നായകന്‍ വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകുമോ എന്നുള്ള വിവരം കണ്ട് തന്നെ അറിയണം. തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രാര്‍ത്ഥനയും വഴിപാടുമായി നടക്കുകയാണ് ദിലീപ്. ഇപ്പോള്‍ ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത് മടങ്ങുന്ന ചില ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശബരിമലയില്‍ കൂടാതെ മറ്റ് ക്ഷേത്രങ്ങളിലേയ്ക്കും ദിലീപ് പോയിട്ടുണ്ട്. ആ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇനി ദൈവത്തില്‍ മാത്രമേ പ്രതീക്ഷ ഉള്ളൂ എന്നത് കൊണ്ടാണ് ദിലീപ് അമ്പലങ്ങളായ അമ്പലങ്ങള്‍ മുഴുവന്‍ കയറിയിറങ്ങുന്നതെന്നാണോ സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നത്. നേരത്തെ വിവാദമായ അഭിമുഖത്തില്‍ മകള്‍ മഹാലക്ഷ്മിയുടെ മുടിയും നേര്‍ച്ചയാണെന്ന് ആയിരുന്നു കാവ്യ പറഞ്ഞത്. മഹാലക്ഷ്മിയുടെ നീളമള്ള മുടി മുരുകന് വേണ്ടിയാണെന്നാണ് കാവ്യ പറഞ്ഞിരുന്നത്.

മാത്രമല്ല, കഴിഞ്ഞ തവണ ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം അമ്പലത്തില്‍ ഇരുവരും ഒന്നിച്ച് പോയതെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോള്‍ വീണ്ടും റെയിഡും കാര്യങ്ങളും എല്ലാമായപ്പോള്‍ വീണ്ടും അമ്പലങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഈ കുടുംബം. അതേസമയം, എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി.

12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.

മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ പാളിച്ചകള്‍ മറികടക്കാന്‍ ആകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമാെഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷന്‍ ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്.

16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നല്‍കിയത്.

അതേസമയം, ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയെന്ന് പറയുന്ന വിഐപിയെ കണ്ട് പിടിക്കാനുള്ള തന്ത്രപ്പാടിലാണ് അന്വേഷണ സംഘം. ഏകദേശം ഇയാളുടെ അടുത്തെത്തി എന്നാണ് ലഭ്യമായ വവിരം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ വിഐപി എന്ന് വിശേഷിപ്പിച്ച വ്യക്തിയെ ആറാം പ്രതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ വിഐപിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയ പോലീസ് ആറ് ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാന്‍ നല്‍കിയത്.

ഇതില്‍ ഒരാളാണ് ഈ വിഐപി എന്ന് സാക്ഷി ഏറെക്കുറെ ഉറപ്പ് നല്‍കി. കോട്ടയത്തെ പ്രവാസി വ്യവസായിയായ ഇയാള്‍ക്ക് കോട്ടയത്തും വിദേശത്തും വ്യവസായ സംരഭമുണ്ട്. കോട്ടയത്തടക്കം വിവിധ രാഷ്ട്രീയ ബന്ധമുള്ള ഇയാളാണ് വിഐപി എന്ന് വിശേഷിപ്പിച്ച പ്രതിയെന്ന് തിരിച്ചറിയാന്‍ അന്വേഷണ സംഘം ശബ്ദ സാമ്പിള്‍ ശേഖരിക്കും. അന്വേഷണ സംഘത്തിന്റെ കൈവശമുള്ള സാമ്പിളുമായി ഒത്തുപോകുകയാണെങ്കില്‍ പ്രതിയാക്കും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top