
Malayalam
നടി ലെന തന്റെ പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!, ഇന്‍സ്റ്റാഗ്രാമിലൂടെ വിവരം അറിയിച്ച് നടി
നടി ലെന തന്റെ പേര് മാറ്റി; പുതിയ പേര് ഇങ്ങനെ!, ഇന്‍സ്റ്റാഗ്രാമിലൂടെ വിവരം അറിയിച്ച് നടി

ഭാഗ്യം വരുമെന്ന വിശ്വാസത്തില്‍ സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയ താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങളും തങ്ങളുടെ പേരുകളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്.
ഇപ്പോഴിതാ ഇത്തരത്തില്‍ തന്റെ പേര് മാറ്റിയിരിക്കുന്ന വിവരം അറിയിച്ചിരിക്കുകയാണ് ലെന. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.
പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.
സംവിധായകന് ജോഷി തന്റെ പേരിനൊപ്പം ഇത്തരത്തില്‍ ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടന് ദിലീപും അടുത്തിടെ പേരില്‍ മാറ്റം വരുത്തിയിരുന്നു. ‘dileep’ എന്നതിനു പകരം ‘dilieep’ എന്നാണ് മാറ്റിയത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...