‘നിങ്ങൾ മറ്റൊരാളിൽ ഉണ്ടാക്കിയ നാശമെത്രയെന്ന് മനസിലാകണമെങ്കിൽ അങ്ങനെയൊരു അവസ്ഥ നിങ്ങൾക്കുണ്ടാകണം, ഭാവനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് വീണ്ടും ശ്രദ്ധ നേടുന്നു!
‘നിങ്ങൾ മറ്റൊരാളിൽ ഉണ്ടാക്കിയ നാശമെത്രയെന്ന് മനസിലാകണമെങ്കിൽ അങ്ങനെയൊരു അവസ്ഥ നിങ്ങൾക്കുണ്ടാകണം, ഭാവനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് വീണ്ടും ശ്രദ്ധ നേടുന്നു!
‘നിങ്ങൾ മറ്റൊരാളിൽ ഉണ്ടാക്കിയ നാശമെത്രയെന്ന് മനസിലാകണമെങ്കിൽ അങ്ങനെയൊരു അവസ്ഥ നിങ്ങൾക്കുണ്ടാകണം, ഭാവനയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് വീണ്ടും ശ്രദ്ധ നേടുന്നു!
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു താരം. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു.
സോഷ്യൽ മീഡിയയിൽ ഭാവന വളരെ സജീവമാണ്. താരം പങ്കുവക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
നടിമാരായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര ഫിലിപ്പ് എന്നിവരൊക്കെയാണ് ഭാവനയുടെ മലയാള സിനിമയിലെ അടുത്ത കൂട്ടുകാർ. ഇവർ ഒന്നിച്ച് പലപ്പോഴും ഒത്തുചേരാറുണ്ട്. ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ ഒന്നരക്കൊല്ലത്തോളം മുൻപ് ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പ് വീണ്ടും ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിലെ പല സിനിമാസ്വാദക കൂട്ടായ്മകളിലും ചില ആരാധകർ ഭാവനയുടെ ഈ പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വീണ്ടും പങ്കുവെക്കുന്നുണ്ട്.
‘മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശത്തിന്റെ പ്രത്യാഘാതം എന്തായിരുന്നുവെന്ന് നിങ്ങൾക്ക് അങ്ങനെയൊരു അവസ്ഥ സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാക്കാൻ സാധിക്കില്ല. അതിനാലാണ് ഞാനിവിടെ ഉള്ളത്’ എന്ന കർമ്മയുടെ ക്വോട്ട് ആണ് ഭാവന പങ്കുവെച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്
അടുത്തിടെ താരത്തിന്റെ ഒരു വീഡിയോ വൈറലായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കൊച്ചിയിലെ വീട്ടിലേയ്ക്ക് തിരിച്ചെത്തിയ നടിയുടെ വിശേഷമായിരുന്നു വൈറലായത് . ഷൂട്ടിംഗ് തിരക്കുകളെല്ലാം മാറ്റിവെച്ച് വീട്ടില്‍ സമയം ചെലവഴിക്കാന്‍ എത്തിയിരിക്കുകയാണ് ഭാവന. ഇതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ക്യാമറയോട് സംസാരിക്കുവാനോ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ ചെയ്യാതെ ഓടുകയായിരുന്നു നടി.
തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...