മലയാളികള്‍ക്കെന്നും ഒരു പ്രത്യേക ഇഷ്ടമുള്ള താരമാണ് മോഹന്‍ലാല്‍. താരത്തിന്റേതായി എത്താറുള്ള വാര്‍ത്തകളും വിശേഷങ്ങളും എല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് മോഹന്‍ലാലിന്റെ ഒരു പഴയ ഒരു അഭിമുഖ വീഡിയോയാണ്.
നല്ല കാര്യങ്ങളും മോശം കാര്യങ്ങളെയും കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനു ആണ് ലാല്‍ മറുപടി നല്‍കുന്നത്. നല്ലതും മോശവുമായ കാര്യങ്ങള്‍ അനുഭവിച്ചറിയാന്‍ വിധിക്കപെട്ട ഒരാള്‍ ആണ് താന്‍ ഇവിടെ എന്ന് പറയേണ്ടി വരും. അതിപ്പോള്‍ ചീത്ത എന്ന് പറയുന്ന കാര്യങ്ങളെ കുറിച്ച് നമ്മള് ചിന്തിക്കാതെയും എല്ലാം നല്ല കാര്യങ്ങള്‍ ആണ് എന്ന് ചിന്തിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുക.
തന്റെ ജീവിതത്തില്‍ മോശം എന്ന ഒരു കാര്യം ഇല്ല. നിങ്ങള്‍ക്ക് ചീത്തത്് എന്ന് തോന്നുന്ന കാര്യങ്ങള്‍ എനിക്ക് ചിലപ്പോള്‍ നല്ലതായി തോന്നാം, അപ്പോള്‍ മോശം എന്ന കാര്യങ്ങള്‍ ഇല്ലെന്നാണ് പറയാന്‍ ഉള്ളത്. പ്രകൃതിയില്‍ എല്ലാം നല്ലത് തന്നെയാണ് എന്ന് മോഹന്‍ലാല്‍ പറയുന്നു. താങ്കള്‍ അല്‍പ്പം ഷൈ ആയ വ്യക്തിയാണോ എന്നും അവതാരകന് ചോദിക്കുന്നു.
നാണം ഇല്ലാത്തവന് എന്ന് പറയുന്നതിലും നാണം ഉള്ളവന് എന്ന് പറയുന്നതല്ലേ നല്ലത് എന്ന മറുപടിയാണ് താരം നല്‍കുന്നത്. ഒരു പരിചയം ഇല്ലാത്ത വേദിയില്‍, അല്ലെങ്കില്‍ പരിചയം ഇല്ലാത്ത മനുഷ്യരോട് നമുക്ക് മനസ്സ് തുറക്കാന്‍ ആകില്ലല്ലോ. നമുക്കും പലപ്പോഴും പലതിലും ഇറങ്ങി ചെല്ലാതിരിക്കാനുള്ള ഒരു ഷീല്‍ഡ് ആണ് ഈ ഷൈനെസ്സ് എന്ന് പറയുന്നത്.
ബേസിക്കലി ഉണ്ടോ എന്ന് ചോദിച്ചാല്‍ അത് ശരിയായിരിക്കാം. സിനിമ അഭിനയിക്കുമ്പോള്‍ ഷൈനെസ്സ് ഉള്ളതായി തോന്നുന്നില്ല. നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി നല്‍കും എന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരം നല്കാന് ആകില്ല. ഞാന്‍ ആരാണ് എന്ന് കണ്ടെത്തിയാല്‍ അത് വലിയ സംഭവം ആയി മാറില്ലേ എന്നും മോഹന്‍ലാല്‍ പറയുന്നു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...