ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും, എല്ലാവര്ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം; ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടന്മാരുടെ അടുത്താ കൊണ്ട് പോയി വേവിക്കുക ഇവിടെ വേണ്ടാ, പോസ്റ്റുമായി ഒമര്‍ലുലു

നടിയെ ആക്രമിച്ച കേസ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ദിലീപിനെ പിന്തുണച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ലുലു. ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണെന്നും ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യുമെന്നുമാണ് ഒമര്‍ ലുലു പറയുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഒമര്‍ ലുലുവിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും. അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം. എല്ലാവരും മനുഷ്യന്മാര് അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ’.
പോസ്റ്റിന് എത്തിയ നെഗറ്റീവ് കമന്റുകള്‍ക്ക് സംവിധായകന് മറുപടിയും കൊടുക്കുന്നുണ്ട്. ”ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡനക്കേസില്‍ ആണ്. ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടിരുന്നു എന്നെ സ്കൂള്‍ കാലഘട്ടം മുതല്‍ ഒരുപാട് ഇന്‍സ്പൈര്‍ ചെയ്ത വ്യക്തിയാണ് ദിലീപ്.
‘പഞ്ചാബി ഹൗസ് എന്ന സിനിമ ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ ഫേവറൈറ്റ് ആണ്. അതുകൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടന്മാരുടെ അടുത്ത് കൊണ്ട് പോയി വേവിക്കുക ഇവിടെ വേണ്ടാ’ എന്നാണ് ഒമര്‍ പറയുന്നത്.
ദിലീപിനെ നായകനാക്കി അംബാനി എന്ന ചിത്രം ഒമര്‍ ലുലു നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തിരക്കഥാ രചന പൂര്‍ത്തിയായില്ലെന്ന് ഒമര്‍ ലുലു പറഞ്ഞു. ‘ആന്‍ ഒമര്‍ ബിസിനസ്’ എന്ന തലക്കെട്ടോടെയാകും സിനിമ പുറത്തിറങ്ങുക. പവര്‍ സ്റ്റാറിന് ശേഷം ഒരു സിനിമ കൂടി ചെയ്തതിന് ശേഷമാകും ദിലീപ് സിനിമയുടെ പണിപ്പുരയിലേക്ക് പ്രവേശിക്കുകയെന്നുമാണ് ഒമര്‍ ലുലു അറിയിച്ചിരുന്നത് എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....