സ്വാമിയേ ശരണമയ്യപ്പാ… ; ഹെലികോപ്റ്ററിൽ ശബരിമല ദർശനം ; ഇരുമുടിക്കെട്ടുമായി നിലയ്ക്കലിൽ ഹെലികോപ്ടർ മാർഗ്ഗം എത്തിയ താരത്തെ കാണാം!

ബോളിവുഡ് ചലച്ചിത്ര താരം അജയ് ദേവ്ഗൺ ശബരിമലയിലെത്തി. ഇന്ന് രാവിലെയാണ് ശബരിമല ദർശനം നടത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ കൊച്ചിയിൽ നിന്നും താരം ഹെലികോപ്ടർ മാർഗ്ഗം ഇരുമുടിക്കെട്ടുമായി നിലയ്ക്കലിൽ എത്തുകയായിരുന്നു. അവിടെ നിന്ന് പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്.
ദർശനത്തിന് ശേഷം തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. തുടർന്ന് മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയ ശേഷമാണ് മലയിറങ്ങിയത്. ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തുന്നത്.
രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ചിത്രങ്ങളുടേയും റിലീസ് നിലവിൽ മാറ്റിവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന റൺവേ 34-ന്റെ സംവിധായകനും അജയ് ദേവ്ഗൺ തന്നെയാണ്.
about ajay devagon
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...