
Malayalam
പോലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കൂറുമാറിയ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു!?
പോലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കൂറുമാറിയ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു!?

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇപ്പോഴിതാ മലയാള സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈ കേസില്‍ മൊഴിമാറ്റിയ പ്രശസ്ത നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സിദ്ദിഖ്, ഇടവേള ബാബു ഉള്‍പ്പെടെ ഇരുപതോളം താരങ്ങളാണ് കോടതിയില്‍ ദിലീപിന് അനുകൂലമായി മൊഴിമാറ്റിപ്പറഞ്ഞത്. ഇക്കൂട്ടത്തില്പ്പെട്ട നടിയാണ് ഇപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നതും.
ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ ദിലീപ് കാശ് കൊടുത്ത് സാക്ഷികളെ മൊഴിമാറ്റിച്ചു എന്ന രേഖകള്‍ പുറത്ത് വന്നിരുന്നു. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് പോലീസ് വൃന്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പണം വാങ്ങിയാണ് സാക്ഷികള്‍ കൂറുമാറിയതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് നടിയുടെ ആത്മഹത്യാ ശ്രമം.
പോലീസ് അന്വേഷണം തുടങ്ങുന്ന സാഹചര്യത്തില്‍ തന്റെ നേര്‍ക്കും അന്വേഷണം നീളുമോ എന്ന ഭയം മൂലമാണ് ആത്മഹത്യ ചെയ്യാന്‍ നടിയെ പ്രേരിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. മാത്രമല്ല, ദിലീപുമായുള്ള പണമിടപാടിനെ തുടര്‍ന്ന് വീട്ടിനുള്ളിലും പുറത്തുമുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ് നടി ഈ സാഹസത്തിന് മുതിര്‍ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് വിവരം. ആത്മഹത്യയ്ക്ക് ശ്രമിച്ച ഈ നടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ആവശ്യം അത്യാഡംബരമായി നടത്താന്‍ പണം നല്കി സഹായിച്ചിരുന്നത് ദിലീപ് ആണെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയുടേത് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മൊഴിയെടുത്തത്. വിചാരണ വേളയില്‍ കൂറുമാറിയവരെ ദിലീപ് സ്വാധീനിച്ചതായി സംവിധായകന് ബാലചന്ദ്രകുമാര്‍ ആരോപിച്ചു.
എന്നാല്‍ കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മാെഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്ത്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന് അനൂപിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുനേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു. സീനിയര്‍ അഭിഭാഷകന് കൊവിഡ് ആയതിനാല്‍ ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് ഇത്തരമൊരു കേസ്.
അന്വേഷണ ഉദ്യോഗസ്ഥന് മെനഞ്ഞെടുത്ത കഥ ആണ് പുതിയ ആരോപണങ്ങള്‍ എന്നും ദിലീപ് കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...