നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. ഇപ്പോൾ ഇതാ നടന് ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുമായി സംവിധായകന് ബൈജു കൊട്ടാരക്കയും ബാലചന്ദ്രകുമാറും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപ് കേസിലെ സാക്ഷികളെ നിരന്തരം സ്വീധീനിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഇതിന് വഴങ്ങാത്തവരോട് പകയുണ്ടായിരുന്നെന്നും സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞു
കേസിലെ സാക്ഷിയായ ഒരു മലയാള നടന്റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കപ്പെടാതെ തന്നെ ദിലീപെത്തിയെന്നും നടന്റെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് നടന് തയ്യാറായില്ലെന്നും തന്റെ നിലപാടില്‍ തന്നെ നടന് ഉറച്ചു നിന്നെന്നുമാണ് തനിക്കറിയാന്‍ കഴിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതേപറ്റി പലപ്പോഴും ദിലീപ് സംസാരിക്കുന്നത് താന്‍ കേട്ടിട്ടുണ്ട്. അതേസമയം ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ച നടന്റെ പേര് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയില്ല.
ദിലീപിന് കേസുമായി ബന്ധമുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ബൈജു കൊട്ടാരക്കര. പക സൂക്ഷിക്കുന്ന കാര്യത്തില്‍ എന്നും മുമ്പിലാണ് ദിലീപ്. ആനപ്പകയാണ് ദിലീപിന് എന്നാണ് അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞത്. ദിലീപിനെതിരെ പുതിയ കേസ് എടുത്തതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തലുകള്‍ വന്നത്.
നാട്ടില്‍ പ്രശ്നമുണ്ടാക്കി വീട്ടില്‍ വന്ന് വീമ്പിളിക്കുന്നത് പോലെയല്ല ദിലീപിന്റെ കാര്യങ്ങള്‍. അദ്ദേഹം ഗൗരവമായി തന്നെ ചെയ്യാനിരുന്നതാണ് ഈ കാര്യങ്ങളെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ദിലീപിന്റേത് പക പോക്കല്‍ തന്നെയാണ്. സാക്ഷിയെ കാശ് കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ചു. ഇത് ശരിക്കും വീട്ടുകാരെ കാണിക്കാനാണ് ദിലീപ് ചെയ്തതെന്ന് പറയാനാവില്ല. അതൊക്കെ ശരിക്കും സംഭവിക്കുന്നതാണ്. ബ്രിട്ടനിലാണ് ബാലചന്ദ്രകുമാര്‍ പറയുന്നത് പോലെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്ളതെങ്കില്‍ അത് ഗുരുതരമാണ്. അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. ദിലീപ് തന്നെ ചെയ്യിച്ചതാവാനേ വഴിയുള്ളൂ എന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
ഈ ദൃശ്യങ്ങളുടെ കാര്യത്തില്‍ ഒന്ന് ഉറപ്പിച്ച് പറയാം. വളരെ ക്രൂരമായ കാര്യമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങള്‍ അഭിഭാഷകര്‍ക്ക് നല്കുന്നു. അത് യുകെയിലേക്ക് കടത്തുന്നു. പിന്നീട് എന്‍ഹാന്‍സ് ചെയ്ത് വെച്ച് കാണുന്നു എന്നൊക്കെ പറയുന്നത് വലിയ കുറ്റകൃത്യമാണ്. അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെ വന്നിരിക്കുന്നത്. പോലീസിന് പോലും മുഴുവനായും കിട്ടാതിരിക്കുന്ന ക്ലിപ്പാണ് വിദേശത്തേക്ക് പോയിരിക്കുന്നത്. ഇത് ലഭിച്ചവര്‍ പലര്‍ക്കും കൈമാറാം. ഇന്ന നടിയുടെ ദൃശ്യങ്ങളാണ്, ആര്‍ക്കും കിട്ടാത്തതാണെന്ന് പറയാം. ഈ ദൃശ്യം കാണുന്നത് അവര്‍ക്കൊരു പ്രിവിലേജ് ആയും കാണും. അത്തരത്തില്‍ ഗുരുതരമായ പ്രശ്നമാണിത്. ഇത്തരമൊരു പ്രചാരണം നടക്കുന്നതിന് മുമ്പ് കോടതി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് വിനയന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ദിലീപിന് ആനപ്പകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ദിലീപാണെങ്കില്‍ അങ്ങനെ ചെയ്തിരിക്കും. ദിലീപിനോട് ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍, വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് മറക്കില്ല എന്നതിന്റെ തെളിവാണത്. അതിന്റെ അടുത്ത അനുഭവമുള്ളയാളാണ് ഞാന്‍. എനിക്ക് ജീവിതത്തില്‍ ദിലീപില്‍ നിന്ന് ഒരനുഭവം മാത്രമാണ് ഉണ്ടായത്. അത് കേരളം മൊത്തം ചര്‍ച്ച ചെയ്ത വിഷയമാണ്. ഈ ചര്‍ച്ചയില്‍ താന്‍ അതിനെ കുറിച്ച് കൂടുതലായി ഒന്നും പറയുന്നില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി. അതേസമയം തനിക്കിപ്പോള്‍ പോലീസ് സംരക്ഷണം ഉണ്ടെന്നും, സാക്ഷി പറയാനായി പോകുമ്പോള്‍ സംരക്ഷണം ലഭിക്കുമെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. തനിക്ക് ഇപ്പോള്‍ ഭീഷണിയില്ലെന്നും, പക്ഷേ ഭയമുണ്ടെന്നും അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം കേസില്‍ പുതിയ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനിയും കേസിലെ സാക്ഷിയായ ജിന്‍സനുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഇയാള്‍ സുനിയുടെ സുഹൃത്താണ്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സനെ വിളിക്കുകയായിരുന്നു. സംഭാഷണത്തില്‍ സംവിധായകന് ബാലചന്ദ്രകുമാറിനെ അറിയാമെന്ന് പറയുന്നുണ്ട്. പത്രത്തില്‍ വരുന്ന വിവരങ്ങള്‍ മാത്രമാണ് താന്‍ അറിയുന്നതെന്നും, എന്തൊക്കെയാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്നും പള്‍സര്‍ സുനി ജിന്‍സനോട് ചോദിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് ജിന്സന് വിശദീകരിക്കുന്നുണ്ട്.
വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയാണെന്നും, പുനരന്വേഷണം നടക്കുന്നുവെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ജിന്സന് പറയുന്നുണ്ട്. സംവിധായകന് ബാലചന്ദ്രകുമാര്‍ നിന്നെ അറിയാമെന്നും, കണ്ടിട്ടുണ്ടെന്നും ജിന്സന് പറയുമ്പോള്‍, പള്‍സര്‍ സുനി അതെയെന്നാണ് പറഞ്ഞത്. ബാലചന്ദ്രകുമാറിനെ അറിയാം. വീട്ടിലും ഹോട്ടലിലും കാറിലുമായി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അയാള്‍ മാത്രമല്ല ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ബാലചന്ദ്രകുമാര്‍ ഇവരുമായി എങ്ങനെ തെറ്റിയെന്നും പള്‍സര്‍ സുനി ചോദിക്കുന്നുണ്ട്. അതേസമയം പള്‍സര്‍ സുനി തന്ന ജെയിലില്‍ നിന്ന് ഇടയ്ക്ക് വിളിക്കാറുണ്ടെന്നും ജിന്സന് പറയുന്നു. സുനിയും ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന് അനൂപും കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന കാര്യവും പള്‍സര്‍ സുനി സമ്മതിച്ചിട്ടുണ്ട്
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...