മിനിസ്ക്രീനിലൂടെ ബിഗ്സ്ക്രീനിലേയ്ക്ക് എത്തിയ നടിയാണ് നമിത പ്രമോദ്. രാജേഷ് പിള്ളയുടെ ട്രാഫിക്കിലൂടെയാണ് നമിത സിനിമയിലേയ്ക്ക് എത്തിയത്. ഇപ്പോഴിതാ തനിക്ക് സംവിധായികയാവണം എന്ന ആഗ്രഹമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി നമിത പ്രമോദ്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകണം; എന്നതാണ് എന്റെ ആഗ്രഹം. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക ആര്‍ട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കണം എന്ന ആഗ്രഹം ഒന്നും ഇല്ല.
സിനിമ നിര്‍മ്മാണം, സ്ക്രിപ്റ്റ്, ഡയറക്ഷന്‍ മേഖലകളിലൊന്നും താല്പര്യം ഇല്ല. അത്തരം കാര്യങ്ങളിലൊന്നും എനിക്ക് ഒരു കഴിവും ഇല്ല എന്നതാണ് സത്യം. ചിലര്‍ സിനിമയില്‍ അഭിനയിക്കുന്നത് ഡയറക്ഷന്‍ വേണ്ടിയാകും. അവര്‍ പറഞ്ഞു.
മറ്റ് ചിലര്‍ ഡയറക്ഷന്‍ ചെയ്യുന്നത് അഭിനയിക്കാന്‍ വേണ്ടിയാകും. അങ്ങിനെ ഓരോ ആഗ്രഹങ്ങളുമായി സിനിമയിലേക്ക് വരുന്ന ഒരുപാട് ആളുകളുണ്ട്. ഡയറക്ഷന്‍ എന്നത് നിസാര കാര്യം അല്ല. നല്ല കഷ്ടപ്പാടുണ്ട്. ഒരു ഷൂട്ടിങ്ങ് സെറ്റിനെ കണ്ട്രോള് ചെയ്യാനുള്ള കഴിവൊന്നും എനിക്ക് ഇല്ല. എനിക്ക് അഭിനയം മാത്രമാണ് ലക്ഷ്യം. മറ്റ് ചിന്തകള്‍ ഒന്നും മനസിലേക്ക് വന്നട്ടില്ല. നമിത കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...