Connect with us

ജയന്തിയെ പൊളിച്ചടുക്കി അപ്പവും അഞ്ജവും; ശിവാഞ്ജലിമാർക്ക് ​ഇത് ഉർക്കം വരാത്ത രാത്രി! അപ്പു അഞ്ജു കോംബോ പൊളിച്ചെന്ന് സാന്ത്വനം പ്രേക്ഷകർ!

Malayalam

ജയന്തിയെ പൊളിച്ചടുക്കി അപ്പവും അഞ്ജവും; ശിവാഞ്ജലിമാർക്ക് ​ഇത് ഉർക്കം വരാത്ത രാത്രി! അപ്പു അഞ്ജു കോംബോ പൊളിച്ചെന്ന് സാന്ത്വനം പ്രേക്ഷകർ!

ജയന്തിയെ പൊളിച്ചടുക്കി അപ്പവും അഞ്ജവും; ശിവാഞ്ജലിമാർക്ക് ​ഇത് ഉർക്കം വരാത്ത രാത്രി! അപ്പു അഞ്ജു കോംബോ പൊളിച്ചെന്ന് സാന്ത്വനം പ്രേക്ഷകർ!

സാന്ത്വനം ഇങ്ങനെ സാവിത്രി അമ്മായിയുടെ അസുഖവും അമരാവതിയിൽ നിന്ന് അപ്പു മടങ്ങിയെത്തിയതും ഒക്കെയായിട്ടു മുന്നോട്ട് പോവുകയാണ്. തമ്പിയുടെ വീട്ടിൽ നിന്ന് മടങ്ങി എത്തിയ അപ്പു കണ്ണനോട് മാപ്പ് ചോദിക്കുന്നതാണ് ഇന്നലത്തെ എപ്പിസോഡിൽ കാണിച്ചത് . താൻ വീട്ടിൽ ഒറ്റപ്പെട്ടു പോയി എന്നും അപ്പു കണ്ണനോട് പറയുന്നു. കൂടാതെ സാന്ത്വനത്തിലുളളവരുടെ സ്നേഹവും കരുതലുമൊക്കെ മനസ്സിലായി എന്നും അപ്പു പറയുന്നു. ഇത് മൗനമായി കേട്ടിരിക്കുകയായിരുന്നു കണ്ണൻ. ശരിക്കും തനിക്ക് കരച്ചിൽ വന്നുവെന്നും അപ്പോഴത്തെ ദേഷ്യത്തിനാണ് അങ്ങനെ പറഞ്ഞതെന്നും വഴക്ക് പറഞ്ഞതിന് സോറി ചോദിക്കുകയും ചെയ്യുന്നുണ്ട്. തനിക്ക് അത് വിഷമം ആയെന്നും പെട്ടെന്ന് താൻ ആരുമല്ലാത്ത എന്ന രീതിയിലാണ് കൊച്ചേട്ടത്തി സംസാരിച്ചതെന്നും കണ്ണൻ പറയുന്നു. സോറിയിൽ ഒന്നും ഒതുങ്ങുന്നതല്ലെന്നും ഭക്ഷണം വാങ്ങി തരണമെന്നും പറയുന്നു. എങ്ങനെ വലിച്ചു നീട്ടി എങ്ങോട്ടാ… റൈറ്റർ മാമ്മ ബൈക്ക് പ്രശ്നം കഴിഞ്ഞു ഇത്രയും ആയി അപ്പു അന്ന് സോറി പറഞ്ഞതുമാണ് . പിന്നെയും അത് കാണിക്കേണ്ട കാര്യം എന്താണ് എന്ന് പ്രേക്ഷകർ ചോദിക്കുന്നു .

പിന്നീട് അപ്പുവും ദേവിയും കൂടെ അഞ്ജുവിന്റെ വീട്ടിൽ പോവുകയാണ്. ഇവരുടെ പ്രതീക്ഷിക്കാതെയുള്ള വരവ് എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. സാവിത്രി ഇവരെ സ്നേഹത്തോടെയായിരുന്നു സ്വീകരിച്ചത്. എന്നാൽ ഇവരുടെ വരവ് ജയന്തിയ്ക്ക് അത്ര ഇഷ്ടമായിട്ടില്ല. കൂടാതെ സംശയവും സൃഷ്ടിച്ചിട്ടുണ്ട്. അപ്പച്ചിയ്ക്ക് വല്ല മാറാരോഗവുമാണെന്ന് ശിവൻ പറഞ്ഞോ എന്ന് ചോദിക്കുന്നുണ്ട്. ജയന്തിയുടെ വാക്കുകൾ എല്ലാവരേയും വിഷമിപ്പിച്ചിട്ടുണ്ട്. അങ്ങനെ എല്ലാവരും അമ്മായിയുടെ കാര്യം ഓർത്തു വിഷമിച്ചു നിൽക്കുവാണ് . മരുന്ന് കൊണ്ട് അമ്മായിയുടെ അസുഖം മാറുമോ ഓപ്പറേഷൻ വേണ്ടി വരുമോ എന്നൊക്കെയാണ് ഇനി അറിയണ്ടത്. അമ്മായി ശിവനും അഞ്ജുവും സുഖമായി ജീവിക്കണം അവരുടെ കുഞ്ഞിനെ താലോലിക്കണം എന്നുള്ള ആഗ്രഹത്തിലാണ് . പക്ഷെ ഇതിനടിയിൽ ജയന്തി പാഷാണത്തിൽ കൃമി എന്നു പറയുന്നതുപോലെ ആർക്കും സമാധാനം കൊടുക്കാതെ ഇവർക്ക് ഒപ്പമുണ്ട് . ഓരോ കാര്യങ്ങൾ പറഞ്ഞു എല്ലാവരുടെയും സമാധാനം കളയും.

സാവിത്രിയെ കാണാനായി ദേവിയും അപ്പുവും എത്തിയത് ജയന്തിക്ക് അത്ര പിടിച്ചിട്ടില്ല . ദേവിയെ എന്തെങ്കിലും പറഞ്ഞ നോവിക്കാൻ ജയന്തി ശ്രമിക്കും ,അത് പതിവാണ് . കുട്ടികൾ ഇല്ലാത്തിതിന്റെ പേരിൽ ജയന്തി പലതവണ ദേവിയെ വിഷമിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അഞ്ജുവിന്റെ വീട്ടിൽ വെച്ചും ദേവിയെ വിഷമിപ്പിക്കാൻ നോക്കുന്നുണ്ട് ജയന്തി . അതിന് നല്ല മറുപടി കൊടുക്കുന്നുണ്ട് അപ്പുവും അഞ്ജുവും ചേർന്ന് .അപ്പുവും അഞ്ജുവും കൂടി ജയന്തിയെ പൊളിച്ചടുക്കും

സാന്ത്വനം വീട്ടിലെ സഹോദരിമാരും പൊളിയാണ് . എപ്പോഴും സഹോദരന്മാരുടെ സ്നേഹം കാണിക്കുമെങ്കിലും ഇവരുടെ സ്നേഹം അത്ര കാണിച്ചിട്ടില്ല. എടുത്തു പറയേണ്ടത് അഞ്ചു അപ്പു കോംബോ അടിപൊളിയാണ് . അവരെ ഒരുമിച്ചു കാണുന്നത് തന്നെ നല്ല രസമാണ് .ദേവേച്ചിക്ക് ഇനി എന്തുവേണം അനിയന്മാർ മാത്രമല്ല നല്ല മിടുക്കികളായ അനിയത്തിമാരെയും കിട്ടിയില്ലേ.. ഏട്ടത്തിയെ പറയുമ്പോൾ ഈ അനിയത്തിമാർക്കും പൊളളും. അഞ്ചു പറയുന്നുണ്ട് അപ്പുവിന്റെ ഡാഡി യുടെ കൈയിൽ നിന്ന് ആ ഫോൺ നമ്പർ ഒന്ന് കിട്ടട്ടെ എന്ന്. അപ്പുവിനോട് അത് ഒന്ന് എടുത്തു താരാനും പറയുന്നുണ്ട് . ഇത് ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കാതെ ഇത്രേയുപെട്ടന്ന് കാണിക്കുമോ . ഇത് മിഥുനം സിനിമയിൽ ഇപ്പൊ തേങ്ങ ഉടയ്ക്കും ഇപ്പൊ ഉടയ്ക്കും എന്ന് പറയുന്നതുപോലെ .. അടുത്തുങ്ങാണം ഇത് ഒന്ന് കാണിക്കുമോ റൈറ്റർമാമ്മ എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട് .
പിന്നെ പറയേണ്ടത് നമ്മുടെ ശിവാഞ്ജലിമാരെ കുറിച്ചാണ് . പുതിയ വീഡിയോയിൽ അവരുടെ വിരഹമാണ് കാണിക്കുന്നത്. അഞ്ജലി ഇപ്പോൾ സ്വന്തം വീട്ടിലാണ്. ഒരു ദിവസം ശിവനും അവിടെ ഉണ്ടായിരുന്നു . പക്ഷെ ഇപ്പോൾ ശിവൻ അങ്ങോട്ട് പോകാതെ സാന്ത്വനത്തിലേക്കാണ് പോയിരിക്കുന്നത്. അഞ്ജുവും ശിവനും, ഫോണിലൂടെ സംസാരിക്കുന്നത് പ്രമോയിൽ കാണിക്കുന്നുണ്ട്. ഞാൻ ഇല്ലാത്തതു കൊണ്ട് ആ മുറിയിൽ കിടന്നാൽ ഉറക്കം വരുമോ എന്നു അഞ്ചു ചോദിക്കുന്നുണ്ട് . ഞാൻ പായ കണ്ടാൽ ഉടൻ ഉറങ്ങുമെന്നാണ് ശിവൻ പറയുന്നത് . പക്ഷെ ശിവൻ അതിനു കഴിയുന്നില്ല ഉറക്കം വരുന്നില്ല . അഞ്ചുവിന്റെയും അവസ്ഥ അതു തന്നെയാണ് പായയിലാണ് അവളും കിടക്കുന്നത് . പരസ്പരം ഒരു രാത്രിപോലും പിരിഞ്ഞു നിൽക്കാൻ ഇവർക്ക് കഴിയുന്നില്ല, അവർ വിരഹ വേദന അനുഭവിക്കുകയാണ്. അപ്പൊ വരുന്ന എപ്പിസോഡുകളിൽ ശിവനും അഞ്ജുവും പരസ്പരം മിസ് ചെയ്യുന്നതാക്കും കാണാൻ പേകുന്നത് . അടുത്ത വീക്ക് എങ്കിലും ജയന്തിയുടെ കള്ളത്തരങ്ങൾ അഞ്ചു കണ്ടുപിക്കും എന്നു കരുതാം .

More in Malayalam

Trending

Recent

To Top