നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്.
കേസിലെ രഹസ്യങ്ങള്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുമെന്ന് ദിലീപ് ഭയന്നിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വന്നത്. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. നടന് ദിലീപ് നേരിട്ട് ഇടപെട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്.
ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാന്‍ ദിലീപ് തിരുവനന്തപുരത്ത് നേരിട്ടെത്തി. ബാലചന്ദ്ര കുമാറിനെ കാണാന്‍ തിരുവനന്തപുരത്ത് രണ്ട് ദിവസം ദിലീപ് കാത്തിരുന്നു എന്നും വ്യക്തമാക്കുന്ന രേഖകളാണ് റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടത്. തുടര്‍ച്ചയായി ബാലചന്ദ്ര കുമാറിനെ ദിലീപ് വിളിച്ചു. ദിലീപിന്റെ വാട്ട്സ് ആപ്പ് ചാറ്റും ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട് വാട്സ് ആപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നത് അപകടമാണെന്നുള്പ്പെടെ ദിലീപ് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിവരങ്ങള്‍.
ബാലു, ബാലു അയക്കുന്ന മെസ്സേജ് ഒന്നും സേഫല്ല എന്റെ വാട്സ്ആപ്പ് ആളുകള്‍ ഹാക്ക് ചെയ്യുന്നുണ്ട്. ഇതിലെ മെസ്സേജുകള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ പലതവണ വിളിക്കുന്നത്, എന്ന് ദിലീപ് പറയുന്നതിന്റെ വാട്സ് ആപ്പ് ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തന്നെ സ്വാധീനിക്കാന്‍ വേണ്ടിയായിരുന്നു ദിലീപ് തലസ്ഥാനത്തെത്തി രണ്ട് ദിവസം തങ്ങിയതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി ദിലീപ് തന്നെ ഫോണ്‍ ചെയ്തിരുന്നെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. 2021 ഏപ്രില്‍ 10, 11 ദിവസങ്ങളിലാണ് ദിലീപ് ബാലചന്ദ്രകുമാറിനെ ഹോട്ടല്‍ മുറിയില്‍ കാത്തിരുന്നത്. എന്നാല്‍ ദിലീപുള്ള ഹോട്ടലിലേക്ക് താന്‍ എത്തിയാല്‍ ദിലീപിനൊപ്പമുള്ള സംഘം തന്നെ അപായപ്പെടുത്തുമെന്ന ഭയമാണ് കൂടിക്കാഴ്ചയില്‍ താന്‍ പിന്മാറാന് കാരണമായതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറയുകയായിരുന്നു
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന് നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി രംഗത്ത് എത്തി. കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. വിചാരണക്കോടതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയായിരുന്നു പരാമര്‍ശം. പ്രോസിക്യൂഷന് പാളിച്ചകള്‍ മറികടക്കാന്‍ ആകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമാെഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷന് ശ്രമമാണിതെന്ന് സംശയിക്കാമെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...