ഉണ്ണി മുകുന്ദന് പിന്നാലെ സണ്ണി ലിയോണും…! 1200 കോടിയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് കുടുങ്ങാന്‍ പോകുന്നത് വന്‍ താര നിരയെന്ന് റിപ്പോര്‍ട്ടുകള്‍
ഉണ്ണി മുകുന്ദന് പിന്നാലെ സണ്ണി ലിയോണും…! 1200 കോടിയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് കുടുങ്ങാന്‍ പോകുന്നത് വന്‍ താര നിരയെന്ന് റിപ്പോര്‍ട്ടുകള്‍
ഉണ്ണി മുകുന്ദന് പിന്നാലെ സണ്ണി ലിയോണും…! 1200 കോടിയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് കുടുങ്ങാന്‍ പോകുന്നത് വന്‍ താര നിരയെന്ന് റിപ്പോര്‍ട്ടുകള്‍
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന് തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
കഴിഞ്ഞ ദിവസമാണ് കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടന് ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പരിശോധന നടത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. പാലപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം നല്കി പലരില്‍ നിന്നും 1200 കോടിയില്‍ അധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കണ്ണൂര്‍ പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. സംഭവത്തില്‍ കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കേസിലെ മുഖ്യ പ്രതിയായ മലപ്പുറം സ്വദേശിയായ കെ. നിഷാദ് ഒളിവിലാണ്. ഉണ്ണി മുകുന്ദന് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലും ഇ.ഡി പരിശോധന നടത്തിയത്.
നടന് ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തെ 3 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കേരളത്തിലെ മോറിസ് കോയിന് തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ കളിയിടുക്കല്‍ നിഷാദിന്റെ അക്കൗണ്ടില്‍ നിന്ന് ഉണ്ണി മുകുന്ദന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ലോങ്റിച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ എംഡിയായ നിഷാദാണ് കേസിലെ പ്രധാന പ്രതി.
‘2019 ലാണ് നിഷാദ് അഡ്വാന്‍സ് നല്‍കിയത്. പിന്നീട് കോവിഡും മറ്റു പ്രശ്നങ്ങളും മൂലം സിനിമയൊന്നും നടന്നില്ല. രണ്ടു തവണ മാത്രമാണ് നിഷാദ് എന്നെ ബന്ധപ്പെട്ടിട്ടുള്ളത്. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പരസ്യ ആവശ്യത്തിനായി ഒരിക്കലും പിന്നീട് സിനിമാ ആവശ്യവുമായും. നിഷാദിനെതിരെ ആരോപണങ്ങള്‍ ഉള്ള വിവരമൊന്നും എനിക്ക് അറിയില്ല. നിഷാദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് ഇഡി എന്റെ സിനിമാ കമ്പനിയില്‍ എത്തിയത്. എന്റെ പിതാവാണ് കാര്യങ്ങള്‍ നോക്കുന്നത്. പുതിയ ചിത്രമായ ‘മേപ്പടിയാ’ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തുമ്പോഴേക്കും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. നിഷാദിന് പണം തിരികെ കൊടുക്കുമ്പോള്‍ ഇഡിയുടെ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശം തന്നിട്ടുണ്ട്’ എന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
1200 കോടി രൂപയുടെ മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്ന് ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കൊച്ചിയിലെ അന്‍സാരി നെക്സ്ടെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്സ്, എലൈറ്റ് എഫ്എക്സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധന നടത്തി. തമിഴ്നാട്ടില്‍ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലും പരിശോധനകള്‍ നടന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് 6 പേരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, മോറിസ് കോയിന് തട്ടിപ്പ് കേസില്‍ സണ്ണി ലിയോണ്‍ നായികയാകുന്ന ‘ഷീറോ’ എന്ന മലയാള ചിത്രത്തിന്റെ പങ്കും പരിശോധിക്കും. ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ‘ഷീറോ’ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ അന്‍സാരി നെക്സ്റ്റലിന്റെ ഓഫിസിലും റെയ്ഡ് നടത്തിയിരുന്നു. ‘കുട്ടനാടന്‍ മാര്‍പാപ്പയ്ക്കു’ ശേഷം ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ‘ഷീറോ’യുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു. ഇക്കിഗായ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിനായി അന്‍സാരി മുടക്കിയിരിക്കുന്ന തുകയുടെ സോഴ്സ് അറിയുകയാകും ഇഡിയുടെ ഉദ്ദേശ്യം.
നേരത്തെ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...