മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ താരജോഡികളാണ് പേളി മാണിയും ശ്രീനീഷും. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ബിഗ് ബോസിൽ തുടങ്ങിയ പ്രണയം സോഷ്യൽ മീഡിയയിലൂടെ മലയാളികൾ ആഘോഷമാക്കുകയായിരുന്നു. ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലുമൊക്കെ ഇവരുടെ പ്രണയവും പിണക്കവും ഇണക്കവുമൊക്കെ ഇടംപിടിക്കുന്നുണ്ട്. മലയാളത്തിൽ മൂന്ന് സീസണുകൾ കഴിഞ്ഞിട്ടും ഇന്നും പേളിഷ് കോമ്പോയും ഇവരുടെ പ്രണയവും ചർച്ച വിഷയമാണ്.
ഷോ കഴിഞ്ഞതിന് പിന്നാലെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോൾനില എന്നൊരു മകളും ഇവർക്കുണ്ട്. പേളിയേയും ശ്രീനിയേയും പോലെ നിലയും സോഷ്യൽ മീഡിയയിലെ താരമാണ്. കുഞ്ഞ് നിലയുടെ വിശേഷങ്ങളാണ് ഇവർ അധികവും പങ്കുവെയ്ക്കാറുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് പേളിയും ശ്രീനിയും.സ്വന്തമായി ഒരു യുട്യൂബ് ചാനലും ഇവർക്കുണ്ട്. ഇതിലൂടെ രസകരമായ യാത്രാനുഭവങ്ങളും വിശേഷങ്ങളുമെല്ലാം ഇവർ പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. പല വീഡിയോകളും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പേളിയുടേയും കുടുംബത്തിന്റേയും ദുബായി യാത്രയാണ്. എക്സപോയ്ക്കായി ഇവർ കുടുംബസനമേതം എത്തിയിരുന്നു. ദുബായിലേയ്ക്കുള്ള യാത്ര വിശേഷം ഇവർ നേരത്തെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിത ദുബായ് കാഴ്ചയാണ് താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെയ്ക്കുന്നത്. ഷോപ്പിംഗും വെള്ളത്തിലൂടെയുള്ള യാത്രയുമാണ് ഈ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. നില ബേബി ഇല്ലാതെയായിരുന്നു ശ്രീനിയും പേളിയും ചെറിയ ഷോപ്പിംഗിന് ഇറങ്ങിയത്. ആ സ്ഥലത്തെ മനോഹരമായ കാഴ്ചകളും ഷോപ്പുകളുമൊക്കെ താരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. കൂടാതെ സഹോദരിക്കും മകൾക്കും ഓരേ ചെയിൻ വീതം അവിടെ നിന്ന് വാങ്ങി. കൂടാതെ ഒരു മലയാളിയുടെ ഷോപ്പിലും ഇവർ കയറിയിരുന്നു,
പിന്നീട് ഇവർ കുടുംബസമേതം ഒരു ബോട്ട് യാത്രയ്ക്കായിരുന്നു പോയത്. പേളിയ്ക്കും ശ്രീനിയ്ക്കൊപ്പം മകൾ നിലയും സഹോദരിയും അച്ഛനം അമ്മയും ഉണ്ടായിരുന്നു. ദുബായിയിൽ പല തവണ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ബോട്ട് യാത്രയ്ക്ക് വരുന്നതെന്നാണ് പേളി പറയുന്നത്. വളരെ മനോഹരമായ യാത്രാനുഭവമാണെന്നും എല്ലാവരു ഇത്തരത്തിലുള്ള യാത്ര പോകണമെന്നും പേളി പറയുന്നുണ്ട്. ഇത് തങ്ങളുടെ രണ്ടാം ഹണിമൂണാണെന്നും പേളിയും ശ്രീനീഷും പറയുന്നുണ്ട്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട് നല്ല കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
എന്നും എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു മോട്ടിവേഷൻ തന്നെ ആണ് ചേച്ചിടെ ഓരോ വീഡിയോസും. എത്ര മൂഡ് ഓഫ് ആണെങ്കിലും ഫുൾ ഒൺ ആവാൻ ചേച്ചിടെ വീഡിയോ കണ്ടാൽ മതി എന്നിങ്ങനെയുള്ള നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....