
Malayalam
പ്രണയം രണ്ട് വര്‍ഷം പിന്നിട്ടു.., കാമുകനൊപ്പം എത്തി ആ സന്തോഷ വാര്‍ത്ത അറിയിച്ച് രഞ്ജിനി ഹരിദാസ്
പ്രണയം രണ്ട് വര്‍ഷം പിന്നിട്ടു.., കാമുകനൊപ്പം എത്തി ആ സന്തോഷ വാര്‍ത്ത അറിയിച്ച് രഞ്ജിനി ഹരിദാസ്

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം തിരിച്ചെത്തിയിരുന്നു.
വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചെത്തിയിരുന്നു. സ്വന്തമായി അഞ്ചു നായ്ക്കളെ വളര്‍ത്തുന്നതിനൊപ്പം മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ശബ്ദം ഉയര്‍ത്തുക വരെ ചെയ്യാറുണ്ട് രഞ്ജിനി.
ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി. രഞ്ജിനിയുടെ പ്രണയം രണ്ട് വര്‍ഷം തികഞ്ഞിരിക്കുകയാണ്. പ്രണയം രണ്ട് വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം രഞ്ജിനി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഒപ്പം കാമുകന് ശരത്തിനൊപ്പമുള്ള ചിത്രവും രഞ്ജിനി പങ്കുവെച്ചു. ഇപ്പോഴുള്ള പ്രണയം എത്രനാള്‍ പോകുമെന്ന് തനിക്കറിയില്ലെന്നും രഞ്ജിനി ഒരിക്കല്‍ പറഞ്ഞിരുന്നു. രഞ്ജിനിക്കും ശരത്തിനും ആശംസകള്‍ നേര്‍ന്ന് എലീന പടിക്കല്‍, അര്‍ച്ചന സുശീലന് തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്.
‘ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.’ പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള് വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.’ എന്നാണ് രഞ്ജനി അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
കല്യാണം കഴിക്കാന്‍ പദ്ധതി ഇല്ലെന്നും രഞ്ജിനി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.’കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. നാളയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല’ എന്നും താരം പറഞ്ഞിരുന്നു.
2000ലെ മിസ് കേരള ആയിരുന്നു രഞ്ജിനി ഹരിദാസ്. മിസ് കേരളയില്‍ പങ്കെടുത്ത ശേഷമാണ് തന്റെ സ്വഭാവത്തിലും സംസാരത്തിലുമെല്ലാം മാറ്റങ്ങള്‍ വന്നതെന്ന് രഞ്ജിനി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചൈനാടൗണ്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമയിലും കാലെടുത്ത് വെച്ചിട്ടുണ്ട് രഞ്ജിനി ഹരിദാസ്. 2013ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയില്‍ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും രഞ്ജിനി മലയാള സിനിമയില്‍ തിളങ്ങി. അടുത്തിടെ ഗായിക രഞ്ജിനിക്കൊപ്പമുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ രഞ്ജിനി പങ്കുവെച്ചപ്പോഴും വൈറലായിരുന്നു. ഇന്‍സ്റ്റയില്‍ വൈറലായ പാട്ടിന് രണ്ട് രഞ്ജിനിമാരും ചുവടുവെക്കുന്ന വീഡിയോ രഞ്ജിനി ഹരിദാസാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബിസിനസുകാരനാണ് രഞ്ജിനിയുടെ കാമുകന് ശരത്ത് പുളിമൂട്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...