ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ട് കൊണ്ടാണ് മോഹൻലാൽ ചിത്രം മരക്കാർ തിയേറ്ററിൽ എത്തിയത്. മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയതെങ്കിലും ചില പ്രക്ഷേകരെ സിനിമ തൃപ്തിപ്പെടുത്തിയില്ല. ‘ബെട്ടിയിട്ട വായ’ എന്നിങ്ങനെ ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്നുകളും ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റ ക്ലൈമാക്സില്‍ നിന്നു നീക്കം ചെയ്ത രംഗങ്ങള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. പറങ്കികള്‍ കുഞ്ഞാലി മരക്കാരെ പിടികൂടിയതിന് ശേഷം ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ രംഗമാണിത്. ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്വന് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...