
News
‘അപ്പച്ചൻ യാത്രയായി’ ; സംവിധായകൻ ലാൽ ജോസിന്റെ പിതാവ് എ.എം. ജോസ് അന്തരിച്ചു
‘അപ്പച്ചൻ യാത്രയായി’ ; സംവിധായകൻ ലാൽ ജോസിന്റെ പിതാവ് എ.എം. ജോസ് അന്തരിച്ചു

സംവിധായകൻ ലാൽ ജോസിന്റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് അന്തരിച്ചു. 82 വയസ്സായിരുന്നു.’അപ്പച്ചൻ യാത്രയായി’ എന്ന് കുറിച്ചുകൊണ്ടാണ് ലാൽ ജോസ് ഫേസ്ബുക്കിൽ അച്ഛന്റെ മരണവാർത്ത പങ്കുവെച്ചിരിക്കുന്നത്.
തൻറെ സിനിമകളിലെ കാഴ്ചകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതിൽ തന്റെ ബാല്യത്തിൽ മാതാപിതാക്കളോടൊപ്പമുള്ള ഗ്രാമീണ ജീവിതാനുഭവങ്ങൾ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്ന് ലാൽ ജോസ് മുമ്പ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ). മറ്റു മക്കൾ: ലിജു, ലിന്റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ എന്നിവരാണ്. ശവസംസ്കാരം ജനുവരി നാലിന് വൈകിട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും.
1964 ആഗസ്റ്റ് 26ന് ആയിരുന്നു എഎം ജോസും ലില്ലിയും വിവാഹിതരായത്. ഇരുവരും അധ്യാപകരായിരുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...