
Malayalam
നടന് മോഹിത് റെയ്ന വിവാഹിതനായി…. വധു, അദിതി ശര്‍മ്മ; ചിത്രം വൈറൽ
നടന് മോഹിത് റെയ്ന വിവാഹിതനായി…. വധു, അദിതി ശര്‍മ്മ; ചിത്രം വൈറൽ

നടന് മോഹിത് റെയ്ന വിവാഹിതനായി. അദിതി ശര്‍മ്മ ആണ് വധു. താരം തന്നെയാണ് താന്‍ വിവാഹിതനായ വിശേഷം പങ്കുവച്ചിരിക്കുന്നത്. ”ഒന്നും പ്രണയത്തിന് തടസമല്ല.. പ്രതീക്ഷയോടെ അതിര്വരുമ്പകളെല്ലാം മറികടന്ന് ഇത് ലക്ഷ്യത്തിലെത്തും. അതേ പ്രത്യാശയും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ട് ഞങ്ങള്‍ ഇപ്പോള്‍ രണ്ടല്ല, ഒന്നാണ്… ഈ പുതിയ യാത്രയില്‍ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും ആവശ്യമാണ്. അദിതി & മോഹിത്” എന്നാണ് മോഹിത് ചിത്രങ്ങളോടൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
ദേവോം കി ദേവ് മഹാദേവ് എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മോഹിത്. കൈലാസ നാഥന് എന്ന പേരില്‍ മലയാളത്തിലും സീരിയല്‍ എത്തിയിരുന്നു. മഹാദേവ് സീരിയലില്‍ സതിയായി വേഷമിട്ടിരുന്ന നടി മൗനി റോയിയുമായി മോഹിതിന് അടുപ്പമുണ്ടായിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ താരങ്ങള്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ദേവോം കാ ദേവ് മഹാദേവ് എന്ന സീരിയലിന് പുറമേ ഉറി ദ സര്‍ജിക്കല്‍ സ്ടൈക്ക്, ഷിദ്ദിത് തുടങ്ങിയ ചിത്രങ്ങളിലും മോഹിത് വേഷമിട്ടിരുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...