Malayalam
“എന്റെ തല എന്റെ ഫുൾ ഫിഗർ” അതുവെച്ചു ഞാൻ തന്നെ പൈസ ഉണ്ടാക്കും എന്ന ലൈനാണ് മോഹൻലാലിന്; പച്ചയായ ബിസിനസ്; മോഹൻലാലിനെ വിമർശിച്ച പോസ്റ്റിന്റെ അവസ്ഥ!
“എന്റെ തല എന്റെ ഫുൾ ഫിഗർ” അതുവെച്ചു ഞാൻ തന്നെ പൈസ ഉണ്ടാക്കും എന്ന ലൈനാണ് മോഹൻലാലിന്; പച്ചയായ ബിസിനസ്; മോഹൻലാലിനെ വിമർശിച്ച പോസ്റ്റിന്റെ അവസ്ഥ!
മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആമസോണ്‍ പ്രൈമിലും ‘മരക്കാര്‍’ ചിത്രം സ്‍ട്രീം ചെയ്യുന്നുണ്ട്. നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നെങ്കിലും ചിത്രം അതിനെയൊക്കെ മറികടന്നാണ് വിജയത്തിലേക്ക് നീങ്ങിയത്.
എന്നാൽ മരയ്ക്കാർ സിനിമയ്‌ക്കെതിരെയുള്ള വിവാദം ഇനിയും അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയ ചർച്ചകൾ ഇപ്പോൾ മോഹൻലാലിൻറെ സിനിമാ ബിസിനസിലേക്കും വഴിതുറന്നിരിക്കുകയാണ്. സിനിമാ ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ആശിർവാദ് സിനിമാസിന് വേണ്ടി “ആന്റണി” അല്ലാതെ ഏട്ടന് എന്തുകൊണ്ട് വേറെ പ്രൊഡ്യൂസഴ്‌സ് ഉണ്ടാകുന്നില്ല? എന്ന ചോദ്യവും അതിനുള്ള ഉത്തരവും പറഞ്ഞുകൊണ്ടുള്ള പോസ്റ്റിൽ എന്തുകൊണ്ടിപ്പോൾ ഭ്രമരം ഉണ്ടാകുന്നില്ല..? എന്തുകൊണ്ട് തന്മാത്രയില്ല? എന്തുകൊണ്ട് സ്പിരിറ്റ് ഇല്ല? എന്നുള്ള ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
സിനിമാ ഗ്രൂപ്പിൽ വന്ന കുറിപ്പ് ഇങ്ങനെ, ” ആശിർവാദ് സിനിമാസിന് വേണ്ടി “ആന്റണി” അല്ലാതെ ഏട്ടന് എന്തുകൊണ്ട് വേറെ പ്രൊഡ്യൂസഴ്‌സ് ഉണ്ടാകുന്നില്ല എന്നതിന് വളരെ ലളിതമായ ഒറ്റ ഉത്തരമേ ഉള്ളു.പച്ചയായ ബിസിനസ്.എന്റെ തല എന്റെ ഫുൾ ഫിഗർ അതുവെച്ചു ഞാൻ തന്നെ പൈസ ഉണ്ടാക്കും എന്ന ലൈൻ.അഭിനയ കലയോടുള്ള അടങ്ങാത്ത ആവേശം പോയിട്ട് ഒരു തുള്ളി ആവേശമെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇവിടെ ക്വാളിറ്റിയുള്ള ഫിലിം മേക്കേഴ്സ് ഏട്ടന്റെ ഡേറ്റ് ന് വേണ്ടി വരി നിൽക്കില്ലേ..? എന്തുകൊണ്ടിപ്പോൾ ഭ്രമരം ഉണ്ടാകുന്നില്ല..? എന്തുകൊണ്ട് തന്മാത്രയില്ല? എന്തുകൊണ്ട് സ്പിരിറ്റ് ഇല്ല? നമ്മളെ ഫീൽ ചെയ്യിക്കുന്ന അഭിനയ പ്രാധാന്യമുള്ള കഥാപാത്രം എന്തുകൊണ്ട് മോഹൻലാൽ എന്ന നടൻ ചെയ്യുന്നില്ല? വരാനിരിക്കുന്ന ഫാൻ മാസ് പടങ്ങളിൽ മാത്രം ഒതുക്കി തീർക്കുന്ന ഒരു കരിയർ അവസാനമാണോ ആന്റണി ഏട്ടന് വേണ്ടി കാണുന്ന കിനാശ്ശേരി..? മിസ്റ്റർ മോഹൻലാൽ നിങ്ങൾ പണ്ട് മനസ് കീഴടക്കിയ കഥാപാത്രങ്ങളെ വെല്ലുന്നതില്ലെങ്കിൽ വേണ്ട അതിന്റെ അടുത്തെത്തുന്ന സൈസ് ഒരെണ്ണം കാണാൻ എത്രകാലം ഇനിയും കാത്തിരിക്കണം.?”
മോഹൻലാലിൻറെ പുറത്തിറങ്ങാനുള്ള സിനിമകളുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. ബ്രോ ഡാഡി, ആറാട്ട്, എലോൺ , മോൺസ്റ്റർ, ബറോസ് , 12 ത് മാൻ എന്നിവയാണ് മോഹന്ലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
ആദ്യകാലത്തെ മോഹൻലാൽ കഥാപാത്രത്തെ പുകഴ്ത്തിക്കൊണ്ടുള്ള കുറിപ്പിന് സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വെറും മണിക്കൂറുകൾ കൊണ്ടാണ് കുറിപ്പ് വൈറലായത് . മനസൊക്കെ പുള്ളി പണ്ടേ കീഴടക്കിയതല്ലെ, പുതിയ തലമുറയ്ക്ക് പുള്ളി അതിനുള്ള ചാൻസ് കൊടുക്കുന്നു. കാശുണ്ടാക്കാനുള്ള ചാൻസ് പുള്ളി എടുക്കുന്നു..എന്നുള്ള ന്യൂട്രൽ കമന്റുകളും കാണാം,
“അങ്ങേര് പൈസ ഉള്ളതുകൊണ്ട് പ്രൊഡ്യൂസ് ചെയ്യുന്നു. പിന്നെ ഈ ദൃശ്യം, ദൃശ്യം 2 ,ഒപ്പം, ലുസിഫെർ എല്ലാം ഈ പ്രൊഡക്ഷൻ തന്നെയല്ലേ ചെയ്തത്. ഇതെല്ലാം കേരളം കണ്ട ഏറ്റവും വലിയ ഹിറ്റും. പിന്നെ കരച്ചിൽ മാത്രമാണ് അഭിനയം എന്നു വിശ്വസിക്കുന്നവരോട് പറഞ്ഞിട്ട് വല്യ കാര്യമൊന്നുമില്ല. പിന്നെ ഈ പോസ്റ്റിൽ പരാമര്ശിച്ചിട്ടുള്ള പടങ്ങൾ ഇറങ്ങിയിട്ടു പോരെ കലാമൂല്യം ഉണ്ടോ ഇല്ലയോ എന്നൊക്കെ വിധി എഴുതാൻ..” ,
“മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. അവർ പടം ചെയ്യുമ്പോൾ ബജറ്റ് നോക്കാതെ അവർക് വേണ്ട രീതിയിൽ പടം ഒരുക്കാം. വേറെ ഒരു പ്രൊഡ്യൂസർ വന്നാൽ എമ്പുരാൻ, ബരോസ് പോലുള്ള പടങ്ങൾ നടക്കില്ല. വലിയ സിനിമകൾ നിർമ്മിക്കാൻ മലയാളത്തിൽ ഇന്നും പ്രൊഡ്യൂസേഴ്സ് കുറവാണ്. പിന്നെ തന്മാത്ര ഭ്രമരം ഒക്കെ കഴിഞ്ഞ കഥകൾ അല്ലേ, പുള്ളി പുതിയ തരം ചിത്രങ്ങൾ ആയി വരട്ടെ. ബരോസ് ഓക്കേ പുള്ളി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം അല്ലേ, അതുപോലെ കൂടുതൽ പുതിയ ആശയങ്ങൾ വരട്ടെ. പിന്നെ ഒരു നടൻ്റെ പ്രകടനം അളക്കാൻ അത്തരം റോളുകൾ തന്നെ വേണം എന്നില്ല. അത് പലവട്ടം തെളിയിച്ച ആളാണ് മോഹൻലാൽ.” എന്നുള്ള പ്രതികരണങ്ങളും ഉണ്ട്. മരക്കാർ വിമർശിക്കപ്പെട്ടപ്പോഴാണ് ഇത്തരം പോസ്റ്റുകൾ പൊങ്ങി വന്നത് എന്നും കമന്റ് വരുന്നുണ്ട്.
മോഹൻലാലിൻറെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസ് ആണ് ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത്. പുതുവത്സരാശംസകള്‍ക്കൊപ്പം ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായ ‘ബറോസി’ന്‍റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്‍റെ ചിത്രം പകര്‍ത്തിയത്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൊവിഡിനെത്തുടര്‍ന്നുണ്ടായ ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു.
ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹന്‍ലാല്‍ സ്ക്രീനില്‍ എത്തുന്നത്.
about mohanlal