ഇക്കഴിഞ്ഞ 24 നാണ് ടൊവിനോ തോമസ് നായകനായ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ റീലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം, രണ്ടാം ഭാഗത്തിനായി പറക്കാൻ പഠിക്കുന്ന മിന്നൽ മുരളി എന്ന ക്യാപ്ഷനോടെ ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ടൊവിനോയുടെ പറക്കൽ ചലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്.
നിലത്തു നിന്നും ഉയർന്നു പൊങ്ങി വായുവിൽ നിൽക്കുന്ന ഒരു ചിത്രമാണ് സുരാജ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്നു പറഞ്ഞ് ടൊവിനോയും ടാഗ് ചെയ്തിട്ടുണ്ട്. വൻ പൊളി എന്നാണ് ചിത്രത്തിന് ടൊവിനോ കമന്റ് നൽകിയിരിക്കുന്നത്.
‘നിങ്ങൾക്കും മിന്നലടിച്ചോ ചേട്ടാ?’, ‘ഒരൗൺസ് ദശമൂലം അടിച്ചാൽ മിന്നൽ ദാമു’, എൻ്റെ സിവനെ, രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും എടുത്തോ, മിന്നൽ മുരളി രണ്ടിൽ അപ്പോൾ നിങ്ങളാണല്ലേ വില്ലൻ? എന്നിങ്ങനെ രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
മിന്നൽ മുരളിയായി എത്തിയ ടൊവിനോ മാത്രമല്ല, ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്, സ്നേഹ ബാബു, ഫെമിന ജോർജ് തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....