ഓഡിയോയിലെ ആ വാക്കുകള്‍ പോകുന്നത് കാവ്യാ മാധവനിലേയ്ക്ക്.., ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്, കാവ്യയെ ഉടന്‍ നുണ പരിശോധനയ്ക്ക് വിധേയയാക്കിയേക്കും..!?
ഓഡിയോയിലെ ആ വാക്കുകള്‍ പോകുന്നത് കാവ്യാ മാധവനിലേയ്ക്ക്.., ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്, കാവ്യയെ ഉടന്‍ നുണ പരിശോധനയ്ക്ക് വിധേയയാക്കിയേക്കും..!?
ഓഡിയോയിലെ ആ വാക്കുകള്‍ പോകുന്നത് കാവ്യാ മാധവനിലേയ്ക്ക്.., ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്, കാവ്യയെ ഉടന്‍ നുണ പരിശോധനയ്ക്ക് വിധേയയാക്കിയേക്കും..!?
നിരവധി ആരാധകരുള്ള മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ദിലീപിന്റെയും കാവ്യയുടെയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും അത്ര സജീവമല്ലെങ്കിലും ഇരുവരുടെയും ഫാന്‍ പേജുകള്‍ വഴിയാണ് വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ആക്രമിക്കപ്പെട്ട കേസാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ കാവ്യയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു തുടങ്ങിയത്. പള്‍സര്‍ സുനിയെ ദിലീപിനൊപ്പം കണ്ട വിവരം പുറത്ത് പറയാതിരിക്കുന്നതിനായി കാവ്യ തന്നെ പലതവണ വിളിച്ചുവെന്നാണ് സംവിധായകന് പറഞ്ഞത്.
എന്നാല്‍ ഈ കേസിന്റെ തുടക്കം മുതല്‍ ഉയരുന്ന ‘മാഡം’ കാവ്യ തന്നെ ആണെന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഉറപ്പിച്ച് പറയുന്നത്.
ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ട ഓഡിയോ അനുസരിച്ചാണെങ്കില്‍ ആ വാക്കുകള്‍ പോകുന്നത് കാവ്യാ മാധവനിലേയ്ക്കാണ്. അല്ലാതെ വേറെ ഒരു സ്ഥലത്തേക്കുമല്ല. ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്. ആ ഓഡിയോ ഒന്ന് കേട്ട് നോക്കാമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. കാവ്യയുടെ പേര് പറയുന്നില്ലെന്നേയുള്ളു. അന്ന് കാവ്യയേയും ഏറെ സംശയിച്ചിരുന്നതാണ് പൊലീസെന്നുമാണ് ബൈജു കൊട്ടാരക്കരയും പറയുന്നത്.
കാവ്യ മാധവന്റെ സ്ഥാപനത്തില്‍ കയറി പൊലീസ് പരിശോധന നടത്തുകയും സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്ത് തെളിവുകള്‍ അവശേഷിച്ചാലും എന്തെങ്കിലുമൊക്കെ അവശേശിക്കും എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരമാണ്. കാവ്യയെയും അമ്മ ശ്യാമളയെയും സഹോദരന് മിഥുനെയും ഭാര്യയെയും നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നും തനിക്ക് അറിയില്ല എന്നാണ് അന്ന് കാവ്യ നല്കിയ മൊഴി. കാവ്യ മാധവന് കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ്. ഇക്കാര്യത്തിലുള്ള കൂടുതല്‍ വിവരങ്ങളാണ് ഇനി പ്രൊസിക്യൂഷന് കാവ്യയോട് ചോദിക്കുക.
എന്നാല്‍ വളരെ വൈകാതെ തന്നെ കാവ്യയെ നുണപരിശോധനയ്ക്ക് വിധേയയാക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘമെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. അതോടു കൂടി കൂടുതല്‍ വിവരങ്ങള്‍ പുറത്താകും. വരും ദിവസങ്ങളില്‍ കേസിനെ കുറിച്ചുള്ള പല സത്യങ്ങളും മറ നീക്കി പുറത്ത് വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതേസമയം, ആരോപണങ്ങളോട് പ്രതികരിച്ച് ദിലീപ് രംഗത്തെത്തിയിരുന്നു.
‘എന്റെ ഇപ്പോഴത്തെ അവസ്ഥയറിയാല്ലോ? ബെയിലും കാര്യങ്ങളുമൊക്കെയുള്ളതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റില്‍ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല. അതിനൊന്നുമുള്ള അനുമതി എനിക്കില്ല. അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്. ഇതൊക്കെ ഫേസ് ചെയ്തു പോവുക എന്നല്ലാതെ ഞാന്‍ എന്താണ് ചെയ്യുക. എന്നാലും ഞാന്‍ ഹാപ്പിയാണ്. ദൈവം അനുഗ്രഹിച്ച് നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ കൂടെയുള്ളപ്പോള്‍ ഞാന്‍ ഹാപ്പിയാണ്’ എന്നുമാണ് ദിലീപ് പറഞ്ഞത്.
2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാറില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 നാണ് നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നാലെയാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പിടിയിലായി. ജൂലൈ 10 നാണ് കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏതാനും നാളത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ പിന്നീട് ദിലീപിന് ജാമ്യം ലഭിക്കുകയായിരുന്നു.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...