ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാന്‍ ചെന്നപ്പോള്‍ പുറത്തെ പൈപ്പില്‍ എങ്ങാനും പോയി കഴുക് എന്നാണ് പറഞ്ഞത്; ഞാന്‍ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുള്ള തരത്തിലൊക്കെ കഥകള്‍; മുമ്പ് സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെ കുറിച്ച് ടൊവീനോ തോമസ്

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് ടൊവീനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നായകനായി വളരുന്നതിന് മുമ്പ് നേരിട്ടിട്ടുള്ള അവഗണനകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
‘ചെറിയ വേഷങ്ങള്‍ ചെയ്ത് നടക്കുന്ന സമയമായിരുന്നു. മേക്കപ്പ് ചെയ്യുമ്പോഴാണ് ഞാന്‍ ഒരു നടനാണ് എന്ന തോന്നല്‍ വന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്ബോള്‍ മേക്കപ്പ് തുടച്ച് മാറ്റുമ്ബോഴുമെല്ലാം ഞാന്‍ ഒരു നടനാണ് എന്ന തോന്നല്‍ എന്നും വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാന്‍ ചെന്നപ്പോള്‍ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു. അന്ന് ഞാന്‍ വലിയ നടനൊന്നുമല്ലായിരുന്നു.
അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അയാള്‍ക്ക് ഞാന്‍ വെറ്റ് വൈപ്പ്സ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്. അയാള്‍ എന്നോട് മറുപടിയായി പറഞ്ഞത് പുറത്തെ പൈപ്പില്‍ എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാന്‍ അപ്പന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനില്‍ പോയത്. എന്നിട്ട് അയാള്‍ കാണുന്ന തരത്തില്‍ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി.’
‘2021 ആയിട്ടും ഇപ്പോഴും പുരോ?ഗമിക്കാത്ത ആളുകള്‍ ചുറ്റിലും ഉള്ള പോലെ തോന്നിയിട്ടുണ്ട്. പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. പിന്നെ…. ഞാന്‍ കാരണമാണ് മഴയും പ്രളയും വരുന്നത് എന്നുള്ള തരത്തിലൊക്കെ കഥകള്‍ ആളുകള്‍ പടച്ചുവിടുന്നത് എന്തിനാണ് എന്ന് ഇനിക്ക് ഇതുവരേയും മനസിലായിട്ടില്ല.
പ്രളയം വരുത്താനും മഴ വരുത്താനും കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആദ്യം ഇത്തരം കഥകള്‍ പറഞ്ഞ് പരത്തുന്നവരെ മുക്കി കൊന്നേനെ. ഇത്തരം കഥകളില്‍ സത്യമില്ലെങ്കിലും ചിലരെങ്കിലും സത്യമാണെന്ന് വിചാരിച്ചേക്കും. അതില്‍ ഒരു ആപത്ത് ഞാന്‍ കാണുന്നുണ്ട്’ ടൊവിനോ തോമസ് പറയുന്നു. മിന്നല്‍ മുരളി അടുത്തിടെയാണ് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ പിറക്കുന്ന ആദ്യത്തെ സൂപ്പര്‍ ഹീറോ സിനിമ കൂടിയായിരുന്നു മിന്നല്‍ മുരളി.
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...