
Bollywood
വിവാഹശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കി താരദമ്പതികൾ…ക്രിസ്മസ് ട്രീക്കരികിൽ കെട്ടിപ്പിടിച്ച് വിക്കിയും കത്രീനയും
വിവാഹശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കി താരദമ്പതികൾ…ക്രിസ്മസ് ട്രീക്കരികിൽ കെട്ടിപ്പിടിച്ച് വിക്കിയും കത്രീനയും

ഡിസംബർ ഒമ്പതിനാണ് വിക്കിയും കത്രീനയും വിവാഹിതരായത്. വിവാഹശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കി താരദമ്പതികൾ. പ്രത്യേക ദിനത്തിൽ വിക്കി തന്റെ ആരാധകരുമായി ഒരു പുതിയ ഫോട്ടോ പങ്കുവച്ചു. നവദമ്പതികൾ ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്യുന്ന ചിത്രമാണ് വിക്കി പങ്കുവച്ചത്.
വിക്കി ക്യാമറയിലേക്ക് നോക്കുന്നില്ലെങ്കിലും കത്രീന വളരെ സന്തോഷവാനാണ്. വിക്കി ചിത്രം പോസ്റ്റ് ചെയ്തതിന് പിറകെ അദ്ദേഹത്തിന്റെ ആരാധകർ ഹാർട്ട് ഇമോജികൾ കമന്റ് ചെയ്യുകുയം ഇരുവരെയും “ക്യൂട്ട് കപ്പിൾസ്” എന്ന് ടാഗ് ചെയ്യുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷമാണ് കത്രീനയ്ക്കൊപ്പമുള്ള വിക്കിയുടെ പുതിയ പോസ്റ്റ്. കത്രീനയൊത്തുള്ള അവസാന പോസ്റ്റ് ഒരാഴ്ച മുമ്പാണ് വിക്കി പങ്കിട്ടത്. ദമ്പതികളുടെ വിവാഹത്തിൽ നിന്നുള്ള ഫോട്ടോ ആയിരുന്നു. “സ്നേഹിക്കാനും ബഹുമാനിക്കാനും വിലമതിക്കാനും” എന്നായിരുന്നു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിക്കി എഴുതിയത്.
കത്രീനയാകട്ടെ ചില ക്യൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മാലിദ്വീപിലാണ് കത്രീനയും വിക്കിയും ഹണിമൂൺ ചിലവഴിച്ചത്. വിക്കിയുടെ പേരെഴുതിയ മെഹന്ദിയെക്കുറിച്ച് പറഞ്ഞുകൊണ്ട് കൈകളുടെ ചിത്രമാണ് കത്രീന പങ്കുവെച്ചത്. ഇരുവരും പരസ്പരം കൈപിടിച്ച് നിൽക്കുന്ന ചിത്രവും അവർ പങ്കുവെച്ചു.
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....