
News
തമിഴ് ഹാസ്യ താരം വടിവേലുവിന് കോവിഡ്… ഒമിക്രോണെന്ന് സംശയം;പ്രാർത്ഥനയോടെ സിനിമാലോകം
തമിഴ് ഹാസ്യ താരം വടിവേലുവിന് കോവിഡ്… ഒമിക്രോണെന്ന് സംശയം;പ്രാർത്ഥനയോടെ സിനിമാലോകം

തമിഴ് ഹാസ്യ താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും തിരികെ വന്ന ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. താരത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം നടന് ഒമിക്രോണ്‍ ആണോ എന്ന് സംശയം ഉള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് വടിവേലു ലണ്ടനില്‍ പോയത്. നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് സുഖപ്രാപ്തി നേര്‍ന്നിട്ടുണ്ട്. പുതിയ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തുന്നതിനാണ് സംഗീത സംവിധായകൻ സന്തോഷ് നാരായണനൊപ്പം ലണ്ടനിൽ വടിവേലു തങ്ങിയത്. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു ശേഷം രോഗലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ മാസം നടന് കമല്‍ ഹാസനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് പൊസിറ്റീവായ വിവരം കമല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതേസമയം, സൂപ്പര്‍ താരങ്ങളായ വിക്രം, അര്ജുന് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...