
News
യൂട്യൂബറെ മർദിച്ച കേസ്; പെൺപുലികൾ ഹാജരായില്ല; 3 പേരും മാർച്ച് 3 ന് ഹാജരാകാൻ കോടതി
യൂട്യൂബറെ മർദിച്ച കേസ്; പെൺപുലികൾ ഹാജരായില്ല; 3 പേരും മാർച്ച് 3 ന് ഹാജരാകാൻ കോടതി
Published on

സംസ്ഥാനത്തെ ഞെട്ടിച്ച യൂട്യൂബർ ആക്രമണക്കേസിൽ പ്രതികളായ ഫെമിനിസ്റ്റും സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായില്ല. തുടർന്ന് മാർച്ച് 3 ന് എല്ലാ പ്രതികളും ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.
ജുഡീഷ്യൽ മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രനാണ് കേസ് പരിഗണിക്കുന്നത്. യൂട്യൂബർ വിജയ്. പി. നായരെ തമ്പാനൂർ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് ഹാജരാകേണ്ടത്. തമ്പാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്ത്രീകൾക്കെതിരായ വിഡിയോ ഉള്ളടക്കം യുട്യൂബിലൂടെ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ മർദിച്ച കേസിലാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 2020 സെപ്റ്റംബർ 26നാണ് സംഭവം. പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...