
serial
സൂര്യയ്ക്ക് കെണിയുമായി സഹോദരൻ! കുഞ്ഞിയുടെ പ്ലാൻ ഋഷി തകർക്കുമോ?
സൂര്യയ്ക്ക് കെണിയുമായി സഹോദരൻ! കുഞ്ഞിയുടെ പ്ലാൻ ഋഷി തകർക്കുമോ?
Published on

കുറെ ദിവസമായി മിത്ര സൂര്യയ്ക്ക് പണികൊടുക്കും എന്ന് പ്രമോയിലൂടെ കണ്ടിട്ട് എന്താണ് അത് എന്ന് കാണാൻ കാത്തിരിക്കുവായിരുന്നു എല്ലാവരും.
എക്സാം നടക്കുമ്പോൾ വീണ്ടുമൊരു കോപ്പിയടി സീൻ ഉണ്ടാകുമോ അതോ ഇനി സൂര്യയ്ക്ക് മാത്രം വേറെ ചോദ്യ പേപ്പർ കൊടുക്കുന്നതായിരിക്കുമോ എന്നൊക്കെയാണ് പ്രേക്ഷകർ കരുതിയിരുന്നത്.
എന്നാൽ ഇന്നലത്തെ എപ്പിസോഡിൽ പറയുന്നത് സൂര്യ ക്ലാസ്സിൽ ഇല്ലാതിരുന്ന ദിവസത്തെ പോർഷൻ എക്സാമിന് ചോദിച്ചു എന്നാണ്. അത് എങ്ങനെയാണ് ഇത്ര വലിയ പണിയാക്കുന്നത് . എല്ലാവർക്കും ഒരേ പോലെയല്ലേ ചോദ്യ പേപ്പർ തയാറാക്കിയത്.സൂര്യ കുറെ ദിവസം ക്ലാസ്സിൽ വരാതിരുന്നത് കൊണ്ട് ആ ദിവസങ്ങളിൽ പഠിപ്പിച്ച പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വന്നത് തെറ്റായി പോയോ? അത് സൂര്യയ്ക്ക് മിത്ര കൊടുക്കുന്ന പണിയാക്കുന്നതെങ്ങനെ.
മാത്രമല്ല ഒരു എപ്പിസോഡിൽ മിത്ര റാണിയമ്മയോടെ പറയുന്നുണ്ട് ഇനി സൂര്യയ്ക്ക് എതിരെയുള്ള കളികൾ വളരെ ബുദ്ധിപരമായിരിക്കും എന്ന് ആലഞ്ചേരിലേക്ക് ഋഷിയും സൂര്യയും പോയപ്പോൾ നമ്മൾ പ്രേക്ഷകർ എല്ലാവര്ക്കും ഒരു വിഷമായിരുന്നു സൂര്യയുടെ പഠനം മുടങ്ങും എന്നത് . പക്ഷെ അവിടെ വെച്ച് ഋഷി സാർ മിസ് ആയ പോർഷൻസ് സൂര്യയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. ആലഞ്ചേരിലേക്ക് പോയ നമ്മുടെ ഋഷിയും സൂര്യയും പ്രണയിച്ചു മാത്രം നടക്കുവായിരുന്നില്ല . ..ഇതൊക്കെ പാവം മിത്ര അറിയുന്നുണ്ടോ…. എന്തായാലും റിസൾട്ട് വരുമ്പോൾ സൂര്യ നല്ല മാർക്കോടെ പാസ്സായിട്ടുണ്ടാകും.
ശേഖരന്റെയും – ആര്യയുടെ കഥ കാണിക്കുമ്പോൾ അവരുടെ സ്വപ്നങ്ങളും ചെറിയ വലിയ സന്തോഷങ്ങളും പ്രതീക്ഷകളും, പുരോഗതികളും ആവലാതികളും ഒക്കെ കാണിച്ചാൽ അതിനൊരു അർഥമുണ്ടാകും എന്നു തോന്നി എന്ന് പ്രേക്ഷകർ പറയുന്നു. ശേഖരൻ ആര്യയെ പെന്നു പോലെ നോക്കും എന്ന് പറഞ്ഞിട്ട് ഓട്ടോക്കാർ പരസ്പരം നോക്കുന്നതും സംസാരിക്കുന്നതുമാണ് കാണുന്നത്. ഇന്നലത്തെ ഋഷി സാറിന്റെ അഭാവം ഋഷ്യ ഫാൻസിന് സങ്കടമായിട്ടുണ്ട് അത് എന്തായാലും ഇന്നത്തെ ഒരു മാസ് സീനിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് നാൾ കഴിഞ്ഞു വീട്ടിൽ വരുന്ന സൂര്യയുടെ ആങ്ങളയുടെ നോട്ടം മുഴുവൻ സൂര്യയുടെ ഗോൾഡ് മെഡലിലാണല്ലോ? എന്തായാലും ഈ മെഡൽ നിഥിൻ പോക്കും എന്ന് ഉറപ്പാണ്. പുതിയ പ്രമോയിൽ കാണിക്കുന്നത് സൂര്യയുടെ സ്വർണമെഡൽ സഹോദരൻ മോഷ്ടിച്ച് പണയം വെച്ചത് അവൾക്കെതിരെ ആയുധമാക്കാൻ ഒരുങ്ങുന്ന റാണിയും സംഘത്തിനെയുമാണ്.
പൂർണ്ണമായ കഥ ആസ്വദിക്കാം!
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...