Connect with us

കല്യാണി നൂലുകെട്ടിന് എത്തി മക്കളെ.. ഇരട്ടി സന്തോഷത്തിൽ കിരൺ!

serial

കല്യാണി നൂലുകെട്ടിന് എത്തി മക്കളെ.. ഇരട്ടി സന്തോഷത്തിൽ കിരൺ!

കല്യാണി നൂലുകെട്ടിന് എത്തി മക്കളെ.. ഇരട്ടി സന്തോഷത്തിൽ കിരൺ!

മൗനരാഗം ആരാധകരുടെ എല്ലാം വിഷമം ആയിരുന്നു കുടുംബത്തിലെ ഏറ്റവും നല്ലൊരു ചടങ്ങ് നടക്കുമ്പോൾ കല്യാണിയെ മാത്രം ഒറ്റപ്പെടുത്തി എന്നത്. കിരണിന്റെ ഭീഷണിയിൽ പ്രകാശൻ വരെ കാലുപിടിച്ചിട്ടു പറഞ്ഞിട്ടും രൂപയുടെ കരിങ്കല്ലായ ആ മനസ്സ് അനങ്ങിയില്ലായിരുന്നു. സോണിയും കിരണും നല്ലതു പോലെ പറഞ്ഞിട്ടും കല്യാണിയെ കയറ്റില്ല, നൂലുകെട്ടിന് കല്യാണിയെ പങ്കെടുപ്പിക്കില്ലെന്ന വാശിയിലായിരുന്നു രൂപ.

പക്ഷെ, അവസാനം നൂലുകെട്ടിന് കല്യാണി എത്തുകയാണ് സുഹൃത്തുക്കളെ.. അതും നമ്മുടെ കിരണിന്റെ അച്ഛൻ ചിത്രസേനനോടൊപ്പമാണ് വരുന്നത്. കല്യാണി കാറിൽ നിന്നും ഇറങ്ങുന്ന സമയത്ത്, മൂങ്ങ മുത്തശ്ശിയും കടുവയും ഒക്കെ വിഷമത്തിലും, രൂപ ദേഷ്യത്തിലും നിൽക്കുമ്പോൾ.. അവിടെ ചിരിച്ചു കൊണ്ട് സന്തോഷത്തിൽ നിൽക്കുന്നൊരു മുഖമുണ്ട്. വേറെ ആരുടേയുമല്ല, നമ്മുടെ കിരണിന്റെ.. കല്യാണിയുടെ ചെറിയൊരു പ്രെസെൻസുപോലും ഇല്ലാതെ കുഞ്ഞിന്റെ നൂലുകെട്ട് നടത്താൻ ആഗ്രഹിച്ചവർക്കുള്ളൊരു മറുപടിയാണ്, കല്യാണിയുടെ കടന്നു വരവ്.

കല്യാണിയെ നൂലുകെട്ടിന് കൂട്ടരുതെന്ന് പറഞ്ഞുതുടങ്ങിയതുമുതൽ പ്രേക്ഷകർ ഒന്നടങ്കം പറയുന്നതാണ്… കല്യാണി ഇല്ലാതെ, ഒന്നും നടക്കരുതെന്ന്. എന്നാലിപ്പോൾ, പ്രേക്ഷകരുടെ ആഗ്രഹത്തിനൊത്തവണ്ണം ഡയറക്ടർ മാമൻ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇതിനുള്ള ചെറിയ സൂചന മുന്നിലത്തെ വീക്കെൻഡ് പ്രൊമോയിലും കാണിച്ചിരുന്നു. സി എസ് സാറും കല്യാണിയും കൂടി നൂലുകെട്ടിന് കാറിൽ വന്നിറങ്ങുന്നത്.

കുഞ്ഞിന്റെ നൂലുകെട്ടിന്, കേരള ആചാരപ്രകാരം, അച്ചന്റെ വീട്ടുകാർ കുഞ്ഞിന് കൊലുസോ, മാലയോ.. എന്തെങ്കിലും വാങ്ങിച്ചു കൊണ്ട് പോകണം. എന്നാൽ, അതൊന്നും ഇല്ലാതെയാണ്, പ്രകാശനും മൂങ്ങ മുത്തശ്ശിയും… വിക്രമും എല്ലാം.. പോയിരിക്കുന്നത്. ഒന്നും വാങ്ങാൻ കഴിയാത്തതിൽ ഇടയ്ക്കിടയ്ക്ക് മൂങ്ങ പരിഭവം പറയുന്നുണ്ട്, വിക്രമിനാണെങ്കിൽ നല്ല വിഷമവും പരിഭവവുമൊക്കെയുണ്ട്.. കല്യാണി പൈസ കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനും സമ്മതിച്ചില്ല…

വീട്ടുകാരെ, ആ പരിഭവത്തിൽ നിന്നും കല്യാണി എന്തായാലും രക്ഷിക്കും. തന്റെ സഹോദരന്റെ കുഞ്ഞിന് ഒന്നും കരുതാതെ വരില്ലലോ.. കല്യാണി, അതൊക്കെ പുതിയ എപ്പിസോഡ് കാണുമ്പോൾ അറിയാം.. ഇതിന്റെ പേരിൽ കടുവയും മൂങ്ങയുമൊക്കെ എന്തൊക്കെ കാണിക്കുമെന്ന്.

എന്നാൽ, കല്യാണി നൂലുകെട്ടിന് പങ്കെടുക്കുന്നതിൽ ദേഷ്യം സഹിക്കാതെ മാറി നിൽക്കുന്ന വേറെ മുന്നുപേരുണ്ടല്ലോ… നമ്മുടെ ബഹാസുരനും, ശാരിയും സരയുവും. സരയുവിന്റെ ആ മുഖം കാണേണ്ടതു തന്നേയാണ്…

നല്ലൊരു പണി തന്നെയാണ് എല്ലാവർക്കും കിട്ടിയിരിക്കുന്നത്. ശാരി അവിടെ പോയി നില്ക്കാൻ വയ്യെന്നോക്കെ പറയുന്നുണ്ട്. അതിനിടയിൽ മൂങ്ങ ചെറിയ ഡയലോഗൊക്കെ തട്ടിവിടുന്നുണ്ട്. അതൊക്കെ കോമഡി തന്നെയാണ്.

സി എസിനെ ചതിച്ച്, രൂപയെയും മക്കളെയും ഭർത്താവിൽ നിന്നും അച്ഛനിൽ നിന്നും അകറ്റിയ രാഹുലിനാണ്, ഇനി മുട്ടൻ പണി വരാൻ പോകുന്നത്. സി എസിന് വീടും പരിസരവുമൊക്കെ കാണുമ്പോൾ, പഴേയ കാര്യങ്ങളൊക്കെ ഓർമ വരുന്നുണ്ട്. രാഹുൽ എന്ന ദുഷ്‌ഠന്റെ ഓരോ നീച പ്രവൃത്തികളും. വൈകാതെ തന്നെ അതൊക്കെ രാഹുൽ രൂപയോട് തുറന്നു പറയും. മൗനരാഗം കുറച്ച് ലാഗായിട്ടല്ലേ.. പോകുന്നത്. കുറച്ച് ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ.. ആരാധകരുടെ ആഗ്രഹത്തിനുള്ള ഉത്തരം റൈറ്റർ മാമൻ തരൂ.. പക്ഷെ, ഇന്നത്തെ എപ്പിസോഡ് മൊത്തത്തിൽ ത്രില്ലിങ്ങാണ്… എല്ലാവരും പോയി ഈ കിടിലൻ എപ്പിസോഡ് കണ്ടിട്ട് വരൂ…

More in serial

Trending

Recent

To Top