Connect with us

ഇതൊക്കെയൊരു സ്വപ്നമായിരുന്നു! അന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു; അന്നൊന്നും ഇത് ചെയ്യാനാവുമെന്ന് കരുതിയിരുന്നില്ല; പുതിയ സന്തോഷം പങ്കുവെച്ച് പേളി മാണി!

Malayalam

ഇതൊക്കെയൊരു സ്വപ്നമായിരുന്നു! അന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു; അന്നൊന്നും ഇത് ചെയ്യാനാവുമെന്ന് കരുതിയിരുന്നില്ല; പുതിയ സന്തോഷം പങ്കുവെച്ച് പേളി മാണി!

ഇതൊക്കെയൊരു സ്വപ്നമായിരുന്നു! അന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു; അന്നൊന്നും ഇത് ചെയ്യാനാവുമെന്ന് കരുതിയിരുന്നില്ല; പുതിയ സന്തോഷം പങ്കുവെച്ച് പേളി മാണി!

ടി വി അവതാരകയും, മോഡലും, ചലച്ചിത്ര നടിയുമായ പേർളി മാണിയുടെ വിവരങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏരെ താൽപര്യമാണ്. ബിഗ് ബോസില്‍ വെച്ചായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലാകുന്നത്. ഷോയിലെ നിലനില്‍പ്പിന് വേണ്ടിയാണ് ലവ് സ്ട്രാറ്റജി എന്ന തരത്തിൽ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. എന്നാൽ ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒന്നിച്ച് മുന്നേറാനാണ് തീരുമാനമെന്നായിരുന്നു ശ്രീനിയും പേളിയും പറഞ്ഞത്.

വിവാഹവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം യൂട്യൂബ് ചാനലിലൂടെ ഇവര്‍ പങ്കിടാറുണ്ട് . ഇരവരും അടുത്തിടെ നടത്തിയ ദുബായ് യാത്രയുടെ വിശേഷങ്ങളായിരുന്നു പുതിയ വീഡിയോയിലുണ്ടായിരുന്നത്. മമ്മ പാക്ക് ചെയ്യുന്ന സമയത്ത് സ്യൂട്ട്‌കേസില്‍ കയറി ഇരിക്കുകയായിരുന്നു നില. അവള്‍ക്ക് ഈ സ്ഥലം ഭയങ്കരമായി ഇഷ്ടമായെന്ന് തോന്നുന്നു എന്നായിരുന്നു പേളിയുടെ കമന്റ്.

കൊവിഡിന് ശേഷമുള്ള ആദ്യ യാത്രയാണിത്. പല കാരണങ്ങളാല്‍ ഏറെ സ്‌പെഷലാണ് ഈ യാത്രയെന്നും പേളി പറഞ്ഞിരുന്നു. നില ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിദേശ യാത്രയാണിത്. അതേ പോലെ ആദ്യമായാണ് ശ്രീനിയും ദുബായിലേക്ക് പോവുന്നത്. ദുബായ് യാത്രയ്ക്കായി തങ്ങള്‍ സമീപിച്ച ഏജന്‍സിയെക്കുറിച്ചും പേളി വിശദീകരിച്ചിരുന്നു. എയര്‍പോര്‍ട്ടിലേക്ക് പോവുന്നതും ഫ്‌ളൈറ്റിലെ മറ്റ് സൗകര്യങ്ങളെക്കുറിച്ചും വീഡിയോയില്‍ കാണിച്ചിരുന്നു. ശ്രീനിക്ക് എന്താണ് ഒരു ആട്ടമെന്ന് ചോദിച്ചും പേളി കളിയാക്കുന്നതും വീഡിയോയില്‍ കാണിച്ചിട്ടുണ്ട് . രാവിലെ എഴുന്നേല്‍പ്പിച്ചതിനാല്‍ നില ഉറക്കമാണ്. ഉറക്കം കഴിഞ്ഞ് നമുക്ക് ദുബായില്‍ കാണാമെന്നും പേളി പറഞ്ഞിരുന്നു.

ഇതൊക്കെയൊരു സ്വപ്‌നമാണ്. മൂന്നാല് വര്‍ഷം മുന്‍പ് എനിക്ക് ആലോചിക്കാന്‍ പറ്റുമോ എന്ന് പോലും അറിയില്ല, എന്നാല്‍ അന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അന്നൊന്നും ഇത് ചെയ്യാനാവുമെന്ന് കരുതിയിരുന്നില്ല. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അറിയില്ല. ശ്രീനിയുടെ കാര്യവും ഇത് പോലെ തന്നെയാണ് ശ്രീനിയെ വിവാഹം ചെയ്തത് ജീവിതത്തിലെ മികച്ച തീരുമാനമാണെന്ന് പേളി പറയുന്നു. ഭയങ്കര ഹാപ്പിനെസാണ് ജീവിതത്തില്‍ എന്ന് പേളിയും ശ്രീനിയും വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ കാണുമ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top