ഭാരതത്തിന്റെ ധീരപുത്രന് വേണ്ടി രാജ്യം കണ്ണീർപുഴ തീർത്തു, ആർത്തലച്ചു പൂക്കൾ വിതറുന്ന തമിഴ് ജനതയെ കണ്ട് എന്റെ കണ്ണുകളും നിറഞ്ഞൊഴുകി..അങ്ങും കൂട്ടാളികളും ആരായിരുന്നു രാജ്യത്തിനു എന്നറിയാൻ ഭാരത ജനതയുടെ പ്രതികരണങ്ങൾ മാത്രം മതി…

തമിഴ്നാട്ടില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് രാജ്യം. റാവത്തിന്റെ ഭാര്യ മധുലിക ഉള്‍പ്പെടെ 13 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന് നഷ്ടമായത്.
ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ഇന്നലെ സംസ്കരിച്ചു. മകള്‍ ഇരുവരുടെയും ചിതയ്ക്ക് തീകൊളുത്തി. 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് സൈന്യം രാജ്യത്തിന്റെ വീരപുത്രന് വിടനല്‍കിയത്.
നിരവധി ആളുകളാണ് വീര സൈനികർക്ക് ആദരം അർപ്പിക്കുന്നത്. ഇപ്പോൾ നടൻ കിഷോർ സത്യ പങ്കുവച്ച വാക്കുകളാണ് വൈറലായി മാറുന്നത്.
.കേവലം ഒരു “ആദരാജ്ഞലി” പോസ്റ്റ് ഇട്ട് ആൾക്കൂട്ടത്തിൽ ഒരുവനാവൻ താല്പര്യമില്ലായിരുന്നു. അതാണ് വൈകിയൊരു കുറിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങുന്നത്.
കിഷോറിന്റെ വാക്കുകൾ!
സർ….ക്ഷമിക്കണം….കേവലം ഒരു “ആദരാജ്ഞലി” പോസ്റ്റ് ഇട്ട് ആൾക്കൂട്ടത്തിൽ ഒരുവനാവൻ താല്പര്യമില്ലായിരുന്നു. അതാണ് വൈകിയൊരു കുറിപ്പ്. ഭാരതത്തിന്റെ ധീരപുത്രന് വേണ്ടി രാജ്യം കണ്ണീർപുഴ തീർത്തു.ചങ്കുപൊട്ടി, ആർത്തലച്ചു പൂക്കൾ വിതറുന്ന തമിഴ് ജനതയെ കണ്ട് എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.അങ്ങും കൂട്ടാളികളും ആരായിരുന്നു രാജ്യത്തിനു എന്നറിയാൻ കഴിഞ്ഞ ദിവസങ്ങളിലെ ഭാരത ജനതയുടെ പ്രതികരണങ്ങൾ മാത്രം മതി…
പക്ഷെ അത് കാണാൻ നിങ്ങൾക്ക് ആവില്ലല്ലോ എന്ന കൊടിയ ദുഃഖം ബാക്കി പാകിസ്താനോട് ക്രിക്കറ്റ് കളി ജയിക്കുമ്പോൾ മാത്രം തോന്നുന്നതല്ല രാജ്യസ്നേഹം ഇന്ത്യൻ ജനത കഴിഞ്ഞ ദിവസങ്ങളിലായി നെഞ്ചിൽ പേറുന്ന ഭാരം, നോവ്,… വാർക്കുന്ന കണ്ണീർ തുള്ളികൾ…..അതൊക്കെ നിറഞ്ഞ ദേശസ്നേഹത്തിന്റെ ഉദാത്ത മാതൃകകൾ ആവുന്നു…ചരിത്രമാവുന്നു….
അതിനിടയിലും പടക്കം പൊട്ടിക്കുന്ന രാജ്യവിരുദ്ധർ…സമൂഹ മാധ്യമങ്ങളിൽ ചിരി മുഖം ഇട്ട് ആഘോഷിക്കുന്ന തീവ്രമുഖങ്ങൾ….ഈ തീവ്രവാദികളെ ഒറ്റപ്പെടുത്തി ഭാരതത്തിന്റെ അഖണ്ഡതയിൽ ഒരു ചെറു പോറൽ പോലും ഏൽപ്പിക്കാൻ ആർക്കുമാവില്ല എന്ന് നാം കാട്ടിക്കൊടുക്കണം അതാവണം ഈ ധീര പുത്രനും കൂട്ടാളികൾക്കും നമുക്ക് നൽകാവുന്ന ഏറ്റം വലിയ യാത്രയയപ്പ്.വി സല്യൂട്ട് സാർ ഫോറെവർ! എന്നാണ് കിഷോർ കുറിച്ചത്
ഡിസംബർ എട്ടിനുണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്, സ്ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് മരിച്ചത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...