Connect with us

ഞാൻ കയറി ഇടപെട്ടു, ഞെട്ടലൊടെയുള്ള ആ നോട്ടം, എനിക്ക് നിയന്ത്രിക്കാനായില്ല പൊട്ടിക്കരഞ്ഞ് കെ പി എ സി ലളിത

Malayalam

ഞാൻ കയറി ഇടപെട്ടു, ഞെട്ടലൊടെയുള്ള ആ നോട്ടം, എനിക്ക് നിയന്ത്രിക്കാനായില്ല പൊട്ടിക്കരഞ്ഞ് കെ പി എ സി ലളിത

ഞാൻ കയറി ഇടപെട്ടു, ഞെട്ടലൊടെയുള്ള ആ നോട്ടം, എനിക്ക് നിയന്ത്രിക്കാനായില്ല പൊട്ടിക്കരഞ്ഞ് കെ പി എ സി ലളിത

മലയാളികളുടെ പ്രിയ താരമാണ് കെ പി എ സി ലളിത. നാടകത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി ആദ്യം സിനിമയിലും പിന്നീട് മനിസ്ക്രീനിലും തിളങ്ങുകയായിരുന്നു. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ ലളിത 50 വർഷത്തിലധികമായി കലാ ജീവിതത്തിൽ നിന്നും മാത്രം വരുമാനം കണ്ടെത്തി ജീവിക്കുന്ന പ്രതിഭയാണ്.

രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിനാകട്ടുള്ള കെപിഎസി ലളിത ജീവൻ നൽകിയിട്ടുള്ള നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിലുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ്.

ഭരതൻ സിനിമകളിലൂടെയാണ് കെപിഎസി ലളിത അധികം ശ്രദ്ധിക്കപ്പെട്ടത്. ഭരതന്റെ സിനിമകളാണ് ഒരു നടിയെന്ന നിലയിൽ തനിക്ക് കൂടുതൽ കരുത്ത് പകർന്നതെന്നും നടി പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ സത്യൻ അന്തിക്കാട് ചിത്രങ്ങളും തന്റെ അഭിനയ ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണെന്നും കെ പി എ സി ലളിത പറയുന്നു. ഭർത്താവായ ഭരതന്റെ അവസാന ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ സംഭവം ഓർത്തെടുക്കുന്ന നടിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ചുരം എന്ന സെറ്റില സംഭവമാണ് നടി വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടിയുടെ വാക്കുകൾ ഇങ്ങനെ…

അദ്ദേഹം അവസാനം ചെയ്ത സിനിമയായിരുന്നു ‘ചുരം’. അതിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു ദിവസം എത്ര സമയം കഴിഞ്ഞിട്ടും സിനിമയ്ക്ക് ബ്രേക്ക് പറയുന്നില്ല. എനിക്ക് ഇൻസുലിനൊക്കെ എടുക്കണമെന്നുള്ളത് കൊണ്ട് ആഹാരം കൃത്യ സമയത്ത് കഴിക്കുകയും വേണം. എത്ര സമയം കഴിഞ്ഞിട്ടും ബ്രേക്ക് പറയാതിരുന്നപ്പോൾ ഞാൻ കയറി ബ്രേക്ക് പറഞ്ഞതോടെ എല്ലാവരും ഒരു ഞെട്ടലൊടെ എന്നെ നോക്കി. ആ സിനിമയിൽ വേണുവായിരുന്നു (നെടുമുടി വേണു ) എന്റെ ഭർത്തവായി അഭിനയിച്ചത്. ആ സിനിമ കഴിഞ്ഞാണ് ചേട്ടൻ മരിക്കുന്നത്. പിന്നീട് ഞാൻ സത്യന്റെ നിർബന്ധത്തോടെയാണ് സിനിമയിലേക്ക് വീണ്ടും വന്നത് . ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയിൽ വേണു അഭിനയിക്കാൻ വന്നപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാൻ പൊട്ടിക്കരഞ്ഞു പോയി. കെ പി എ സി ലളിത പറയുന്നു.

1978 ൽ ഭരതനുമായുള്ള വിവാഹ ശേഷം ഒരു ചെറിയ ഇടവേള എടുത്ത നടി പിന്നീട് മലയാളത്തിൽ മടങ്ങി എത്തുകയായിരുന്നു. രണ്ടാം വരവിൽ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു താരം.

More in Malayalam

Trending

Recent

To Top