20 കിലോ ഭാരം കുറഞ്ഞ് ഖുശ്ബു; പുതിയ ചിത്രങ്ങൾ കണ്ടതോടെ അസുഖമാണോ എന്ന് ആരാധകർ; മറുപടിയുമായി നടി

മലയാളികളുടെ പ്രിയ നടിയാണ് ഖുശ്ബു. സിനിമയിൽ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ഖുശ്ബു രജനികാന്തിന്റെ അണ്ണാത്തെയിലൂടെ തിരിച്ചു വരവ് നടത്തിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അസുഖമാണോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍.
”20 കിലോ ഭാരം കുറഞ്ഞു, ഞാന്‍ എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലാണ്. നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക. ഓര്‍ക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്ന് ചോദിക്കുന്നവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി.
”ഞാന്‍ മുമ്പൊരിക്കലും ഇത്രയും ഫിറ്റായിരുന്നിട്ടില്ല. ഇവിടെയുള്ള നിങ്ങളില്‍ 10 പേരെയെങ്കിലും തടി കുറക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും ഞാന്‍ പ്രചോദിപ്പിക്കുകയാണെങ്കില്‍, ഞാന്‍ വിജയിച്ചതായി കണക്കാക്കും” എന്നാണ് തന്റെ പഴയ ചിത്രവും ഏറ്റവും പുതിയതും പോസ്റ്റ് ചെയ്ത് ഖുശ്ബു കുറിച്ചിരിക്കുന്നത്.
രജനികാന്ത്, കമലഹാസന്, സത്യരാജ്, പ്രഭു, സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം പ്രധാന വേഷങ്ങളില്‍ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ഏറെ ആരാധകരുള്ള താരം കൂടിയാണ് ഖുശ്ബു. തിരുച്ചിറപ്പള്ളിയില്‍ താരത്തിന്റെ ആരാധകര്‍ അവര്‍ക്ക് വേണ്ടി അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...