‘കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന് സര് ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്; എന്നാല്‍ ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് കല്യാണി പ്രിയദര്ശന്
‘കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന് സര് ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്; എന്നാല്‍ ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് കല്യാണി പ്രിയദര്ശന്
‘കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന് സര് ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്; എന്നാല്‍ ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് കല്യാണി പ്രിയദര്ശന്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കല്യാണി പ്രിയദര്ശന്. താരത്തിന്റേതായി പുറത്തെത്തിയ മരയ്ക്കാറിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നാണ് കല്യാണി പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം അച്ഛനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്.
അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം ഞാന്‍ കുഞ്ഞുന്നാള് മുതല്‍ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. എന്നാല്‍ അച്ഛനെ സംബന്ധിച്ച് ഞാന്‍, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല. അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷര്‍ താങ്ങാന്‍ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്ന് കല്യാണി പറഞ്ഞു പോയത്.
മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റില്‍ നല്‍കിയില്ല എങ്കിലും അച്ഛനും വളരെ അധികം നേര്‍വസ് ആയിരുന്നു. അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന് സര് ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്. അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയില്‍ അത് പെട്ടത്’ എന്ന്. സത്യത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സമ്മര്‍ദ്ദവും പേടിയും ഉണ്ടായിരുന്നു
അച്ഛന് സിനിമ സംവിധാനം ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. സെറ്റില്‍ എല്ലാവരുമായും നല്ല സൗഹൃദമായിരിയ്ക്കും. വളരെ ആസ്വദിച്ചാണ് അച്ഛന് സിനിമ സംവിധാനം ചെയ്യുന്നത്. അച്ഛന് ചെയ്യുന്നത് പോലെ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷെ അതിപ്പോള്‍ ഒന്നുമില്ല. കല്യാണി കൂട്ടിച്ചേര്‍ത്തു.
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...