വിവാഹ ബന്ധം നിലനിന്നത് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം.., പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു; ‘ ഗവി ഗേള്‍’ കല്യാണിയെ ഓര്‍മ്മയുണ്ടോ
വിവാഹ ബന്ധം നിലനിന്നത് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം.., പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു; ‘ ഗവി ഗേള്‍’ കല്യാണിയെ ഓര്‍മ്മയുണ്ടോ
വിവാഹ ബന്ധം നിലനിന്നത് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം.., പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു; ‘ ഗവി ഗേള്‍’ കല്യാണിയെ ഓര്‍മ്മയുണ്ടോ
ഓര്‍ഡിനറി എന്ന കുഞ്ചാക്കോ ബോബന് സിനിമയിലൂടെ മലയാള സിനിമയില്‍ ചുവടുവെച്ച നടിയാണ് ശ്രിത ശിവദാസ്. മിനി സ്ക്രീനില്‍ ആയിരുന്നു ആദ്യം ശ്രിത കഴിച്ചു തെളിയിച്ചത്. ശേഷം സിനിമ രംഗത്തേയ്ക്ക് കടന്നു വരുന്നത്. ‘ഓര്‍ഡിനറി’യില്‍ കുഞ്ചാക്കോ ബോബന്റെ നായികയായ നാട്ടിന്‍പുറത്ത്കാരി കല്യാണിയെ അവതരിപ്പിച്ചാണ് ശ്രിത ശിവദാസ് എന്ന പാര്‍വതി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഗവിയിലെ പെണ്‍കുട്ടി പിന്നെ ഒരുപിടി മലയാള ചിത്രങ്ങളില്‍ കൂടി വേഷമിട്ടു. 2015ലെ ‘റാസ്പുട്ടിന്’ എന്ന സിനിമക്ക് ശേഷം ശ്രിതയെ മലയാളത്തില്‍ കണ്ടില്ല. 2014ലായിരുന്നു വിവാഹം. ഒരുവര്‍ഷത്തിന് ശേഷം വിവാഹമോചനവും. ഇപ്പോള്‍ തന്റെ വിവാഹ മോചനത്തെക്കുറിച്ചും സിനിമയിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ചും താരം പറഞ്ഞ കാര്യങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
വിവാഹത്തിന് ശേഷം സ്ത്രീകള്‍ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട്. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കില്‍ വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. 2014 ല്‍ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.
ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല’പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറര്‍ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്നാട്ടില്‍ വലിയ ഹിറ്റുമായിരുന്നു അതിന് ശേഷം കാര്‍ത്തിക് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇത് റീലീസ് ചെയ്തിട്ടില്ല എന്നാണ് താരം പറഞ്ഞത്. ജയസൂര്യ നായകനായ സണ്ണിയില്‍ ആണ് താരം അവസാനമായി അഭിനയിച്ചത്.
അതിഥി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്, ഈ കഥാപാത്രത്തിന്റെ വളരെ വലിയ പ്രത്യേകത എന്തെന്നാല്‍ ഒന്നിലേറെ രംഗങ്ങളില്‍ സ്ക്രീനില്‍ വരുമെങ്കിലും മുഴുവനായി മുഖം കാണിക്കാതെ പോകുന്ന ഒരു കഥാപാത്രമാണിത്.ഈ കഥാപാത്രമായി അഭിനയിച്ചത് ശ്രിത ശിവദാസാണ്. പക്ഷെ എന്നാല്‍ ശബ്ദം നല്‍കിയത് ശ്രുതി രാമചന്ദ്രനാണ്.
മുഖം കാണിക്കാത്ത നായികയായി ആരും തന്നെ അഭിനയിക്കാന്‍ താല്പര്യം കാണിക്കാറില്ല. സിനിമയുടെ ചിത്രികരണം സമയത്താണ് താരത്തിനെ വിളിക്കുന്നതെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു. രഞ്ജിത്ത് സര് ആണ് സണ്ണിക്ക് വേണ്ടി വിളിച്ചത്. ജയസൂര്യ ക്വാറന്റീനില്‍ ഇരിക്കുന്നതായിട്ടാണ് കഥ. വേറെ കഥാപാത്രങ്ങള്‍ ഒന്നും ഇല്ല. അതില്‍ ഒരു സ്ത്രീകഥാപാത്രം ആകാന്‍ ശ്രിത വരണം എന്ന് പറഞ്ഞു. പക്ഷേ മുഖം കാണിക്കുന്നുണ്ടാകില്ല, ഒന്ന് രണ്ടു സീനില്‍ മുഖത്തിന്റെ പകുതി കാണിക്കും, പക്ഷേ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് എന്ന് പറഞ്ഞിരുന്നു.
ആ ഒരു ടീമിന്റെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് വളരെ താല്പര്യമായിരുന്നു. ക്വാറന്റീനില്‍ ഇരിക്കുക എന്നുള്ളത് നമ്മള് എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം ആണല്ലോ. ഈ ഒരു മഹാമാരി സിനിമയാക്കുമ്പോള്‍ അതില്‍ ഒരു ഭാഗമാകാന്‍ വിളിച്ചത് വളരെ സന്തോഷമായി. മാസ്ക് ധരിച്ച് നമുക്ക് മറ്റുള്ള സിനിമകളില്‍ അഭിനയിക്കാന്‍ കഴിയില്ലല്ലോ അതും ഒരു പുതിയ എക്സ്പീരിയന്‍സ് ആയിരുന്നു. പക്ഷേ എന്നെ കുറച്ചെങ്കിലും കാണിക്കുന്ന ലിഫ്റ്റ് സീനില്‍ മുഖം കാണിച്ചാല്‍ കൊള്ളാം എന്ന് തോന്നിയിരുന്നു. ലിഫ്റ്റില്‍ മറ്റാരും ഇല്ലല്ലോ. ഞാന്‍ അത് രഞ്ജിത്ത് സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്, അത് വേണ്ട കാരണം മുഖം പോലും അറിയാത്ത അപരിചിതയായ ഒരു വ്യക്തി സണ്ണിയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു എന്നുള്ളത് ഒരു പ്രധാനകാര്യം ആയിരുന്നു. അതായിരുന്നു ആ കഥാപാത്രത്തിന്റെ സൗന്ദര്യവും.
ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് ആ ഒരു സീന്‍ വളരെ ഇഷ്ടപ്പെട്ടു എന്നാണ്. എന്നെ ആരും തിരിച്ചറിയും എന്ന് ഞാന്‍ കരുതിയില്ല. പക്ഷേ സിനിമ കണ്ടു കഴിഞ്ഞ് നൂറുകണക്കിന് മെസേജുകള്‍ ആണ് വന്നത്. ഇന്‍സ്റ്റഗ്രാമിലും ഒരുപാട് മെസ്സേജുകള്‍ വന്നു. സണ്ണിയില്‍ ആ ഒരു കഥാപാത്രത്തിന്റെ സ്വാധീനം അത്രയ്ക്ക് ഉണ്ടായിരുന്നു. ജയേട്ടന്റെ നൂറാമത്തെ സിനിമയാണ് സണ്ണി അതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു എന്നുമാണ് താരം പറഞ്ഞിരുന്നത്. അഭിനയലോകത്തിലേക്ക് വരുന്നതിന് മുന്‍പ് ടെലിവിഷന്‍ ചാനലായ കൈരളിയില്‍ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളില്‍ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ആ സമയത്ത് അവതരണ ശൈലി കൊണ്ട് താരം ജനശ്രദ്ധ നേടിയിരുന്നു.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...