
Social Media
പുനീതിന്റെ അനുസ്മരണച്ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഭാര്യ അശ്വിനിയും പുനീതിന്റെ സഹോദരനും; വേദനയോടെ ആരാധകർ
പുനീതിന്റെ അനുസ്മരണച്ചടങ്ങില്‍ വിങ്ങിപ്പൊട്ടി ഭാര്യ അശ്വിനിയും പുനീതിന്റെ സഹോദരനും; വേദനയോടെ ആരാധകർ

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീതിന്റെ അനുസ്മരണച്ചടങ്ങില്‍ വിങ്ങിപ്പൊട്ടുന്ന ഭാര്യ അശ്വിനിയുടെയും പുനീതിന്റെ സഹോദരന് ശിവരാജ്കുമാറിന്റെയും വിഡിയോ കണ്ണ് വേദനിപ്പിക്കുന്നു. ചടങ്ങില്‍ പുനീതിന്റെ പഴയകാല ഓര്‍മകളുടെ വിഡിയോ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങള്‍ വികാരാധീനരായത്.
കന്നഡയുടെ സൂപ്പര്‍താരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവരെയെന്ന പോലെ ആരാധകരെയും മാനസികമായി തളര്‍ത്തിക്കളഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേര് മരിച്ചു.മരിച്ചവരില്‍ ഏഴു പേര് ആത്മഹത്യ ചെയ്തതാണ്.
മൂന്ന് പേര് താരത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞുള്ള ഞെട്ടലില്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകര്‍ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ 29നായിരുന്നു കര്‍ണാടകയെ ഞെഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്റെ അന്ത്യം.
സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണശേഷം കണ്ണുകള്‍ ദാനം ചെയ്തിരുന്നു.
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...