ഇരുപത്തിയഞ്ചിലേക്ക് കാലെടുത്ത് വെച്ച് കിരൺ!! കല്യാണി കിരണിന് കൊടുത്ത സർപ്രൈസ് കാണേണ്ടത് തന്നെയാ; അന്തംവിട്ട് നലീഫ്, മൗനരാഗം ടീം ഒരേ പൊളിയെന്ന് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ ജോഡിയാണ് കല്യാണിയും കിരണും. ഊമപ്പെണ്ണിന്റെ ഉരിയാടുന്ന പയ്യനെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. ഓരോ ദിവസം കഴിയുമ്പോഴും വ്യത്യസ്തമായ രീതിയിലാണ് മൗനരാഗം സീരിയൽ മുന്നേറുന്നത്.
പരമ്പരയിലെ പ്രധാന താരങ്ങളായ കല്യാണിയേയും കിരണിനെയും അവതരിപ്പിക്കുന്നത്. നാലീഫ് ഗെയും ഐശ്വര്യ ലക്ഷ്മിയുമാണ്. ഇരുവരും അന്യഭാഷ താരങ്ങളാണ്. തമിഴ്നാട് സ്വദേശിയായ ഐശ്വര്യ റംസി തമിഴിലെ പരമ്പരകളിൽ നിറ സാന്നിധ്യം ആയിരുന്നു. സുമംഗലി എന്ന പരമ്പരയിൽ നായിക വേഷം കൈകാര്യം ചെയ്ത ഐശ്വര്യയ്ക്ക് മലയാളം അത്ര വശം ഇല്ലെങ്കിലും മലയാളം പഠിക്കാനുള്ള ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്, ഐശ്വര്യയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും നമുക്കിത് മനസിലാക്കാൻ സാധിക്കും…
കന്യാകുമാരി സ്വദേശിയാണ് നലീഫ്. താരം മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്നതിനിടയിലാണ് മൗനരാഗം സീരിയലിലേക്ക് എത്തിയത്. സ്ക്രീനിലെ ഇരുവരുടെയും റൊമാന്റിക് നിമിഷങ്ങൾ കണ്ട ആരാധകർ ഇരുവരും യഥാർത്ഥ ജീവിതത്തിലും പ്രണയത്തിൽ ആണോ എന്ന സംശയത്തിലാണ് ഇപ്പോഴും.
പരമ്പരയിൽ ആണെങ്കിലും കല്യാണിക്ക് ഒന്ന് വേദനിച്ചാൽ അത് മിനി സ്ക്രീൻ പ്രേക്ഷകർക്കും വേദനിക്കും . അത്രക്കും ആഴത്തിൽ ആണ് കല്യാണിയും അവളുടെ എല്ലാം എല്ലാമായ കിരണും പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയത്.
ഇരുവരുടെയും പ്രണയവും, അതിന്റെ ഇടയിൽ നടക്കുന്ന കഥാമുഹൂർത്തങ്ങളും ആണ് പ്രേക്ഷകർ ഹൃദയത്തിലേക്ക് പതിപ്പിച്ചത്. പരമ്പരയിലെ താരങ്ങളെ ചേർത്തുള്ള ഗോസിപ്പുകൾ പതിവാണ് എങ്കിലും സ്ക്രീനിലെ പ്രണയ ജോഡികൾ ജീവിതത്തിലും ഒരുമിക്കണം എന്ന ആഗ്രഹവും പ്രേക്ഷകർക്കുണ്ട്.
ഇന്നലെ നലീഫിന്റെ പിറന്നാൾ ദിനമായിരുന്നു. നാലീഫ് ഇപ്പോൾ ഇരുപത്തി അഞ്ചിലേക്കാണ് ചുവടു വെച്ചിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ നിരവധി പേര് താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോളിതാ, താരത്തിന് ബർത്ഡേയ്ക്ക്, സർപ്രൈസുമായി എത്തിയിരിക്കുകയാണ് കല്യാൺ ഖന്നയും, ശ്രിശ്വേത മഹാലക്ഷ്മിയും ഐശ്വര്യ റംസിയും. നലീഫ് കേക്ക് കട്ട് ചെയ്യുന്നതും സോണിയ്ക്കും വിക്രത്തിനും കല്യാണിയ്ക്കും കൊടുക്കന്നതുമായ വീഡിയോ നലീഫ് തന്നെയാണ്, തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
സർപ്രൈസ് തന്നവർക്ക് നലീഫ് നന്ദി പറയുമ്പോൾ, കല്യാൺ പറയുന്നുണ്ട്.. എല്ലാത്തിനും പിന്നിൽ കല്യാണി ആണെന്ന്… കല്യാണിയ്ക്ക് കിരൺ സ്പെഷ്യൽ താങ്ക്സും നൽകുന്നുണ്ട്. എന്തയാലും, വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് മൗനരാഗം ഫാൻ പേജുകളിൽ നിറഞ്ഞത്.
ഇൻസ്റ്റാഗ്രാം റീലുമായി മൗനരാഗം ടീം എപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസും നാലീഫും ഐശ്വര്യയും ഒരുമിച്ചെത്തിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.
അതേസമയം, നലീഫും ഐശ്വര്യയും തമ്മിൽ പ്രണയത്തിൽ ആണെന്ന് തരത്തിൽ റുമറുകൾ എപ്പോഴും ഇറങ്ങാറുണ്ട്. ഇതിനെ കുറിച്ച് താരം തന്നെ മറുപടിയും നൽകിയിരുന്നു. താനും ഐശ്വര്യയും തമ്മിൽ നല്ല കൂട്ടുകാർ ആണ്, സൗഹൃദം അല്ലാതെ ഞങ്ങൾക്കിടയിൽ ഒന്നും ഇല്ലെന്നാണ് നലീഫ് നൽകുന്ന മറുപടി.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...