
Malayalam
അവന് റൂമില്‍ വരും, ഇത് നിനക്ക് നല്ലതല്ലെന്ന് അച്ഛന് പറയുമായിരുന്നു; എല്ലാം തുറന്ന് പറഞ്ഞ് രോഹിണി
അവന് റൂമില്‍ വരും, ഇത് നിനക്ക് നല്ലതല്ലെന്ന് അച്ഛന് പറയുമായിരുന്നു; എല്ലാം തുറന്ന് പറഞ്ഞ് രോഹിണി

മലയാളികളുടെ പ്രിയ നടിയാണ് രോഹിണി. ബാലതാരമായി സിനിമയിലേക്ക് എത്തിയ നടി പിന്നീട് നായിക വേഷത്തിലും അമ്മ വേഷത്തിലും തിളങ്ങി.
രഘുവരനെക്കുറിച്ച് തുറന്ന് പറഞ്ഞുള്ള രോഹിണിയുടെ അഭിമുഖം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും, സിനിമ ഇന്ഡസ്ട്രിയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുമെല്ലാം രോഹിണി ജെബി ജംഗക്ഷനില്‍ തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ രോഹിണി നടന് റഹ്മാനുമായി കേട്ട ഗോസിപ്പുകളെക്കുറിച്ചും രഘുവരന്റെ അവസാന നാളുകളെ കുറിച്ചും പറയുകയാണ്. ഗോസിപ്പുകള്‍ ഒരുപാട് ഉണ്ടായിരുന്നു. ഒരുപാട് മാഗസിനുകളില്‍ ഒക്കെ വാര്‍ത്തകള്‍ വന്നു. അതൊരു ഭയങ്കര ചര്‍ച്ച ആയിരുന്നു. ജേര്‍ണലിസ്റ്റുകള്‍ ഒക്കെ ഷൂട്ടിങ് സ്ഥലത്തു വരുമ്പോള്‍ എന്റെ അച്ഛന് പറയും നീ ആ സമയത്തു സംസാരിക്കരുതെന്ന്. ആ സമയത്തു രഘുവിനോട് സംസാരിക്കുന്ന കാര്യത്തെ കുറിച്ചാണ് അച്ഛന് പറയുന്നത്.
അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഞങ്ങള്‍ക്ക് ഒളിച്ചു വയ്ക്കാന്‍ ഒന്നും ഇല്ലെന്ന്. എന്താണ് നിങ്ങളുടെ പ്രശ്നം എന്ന്. അപ്പോള്‍ അച്ഛന് പറഞ്ഞു, അത് ശരിയല്ല. നിന്റെ പേരൊക്കെ ഇങ്ങനെ വരുന്നത് നിനക്ക് നല്ലതല്ല എന്നും അച്ഛന് പറഞ്ഞു തന്നു. എന്നാല്‍ അവര്‍ക്ക് വേണ്ടത് എന്താണെങ്കിലും അവര്‍ പറയട്ടെ എന്ന രീതി ആയിരുന്നു എനിക്ക്. സത്യം നമുക്ക് അറിയാമല്ലോ.
റഹ്മാനെക്കുറിച്ചും രോഹിണി വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. അവനു എപ്പോഴും വിശപ്പാണ്. അവന് വളര്‍ന്നുവരുന്ന പ്രായം അല്ലെ. കേക്കൊക്കെ എന്റെ റൂമില്‍ ഞങ്ങള്‍ വാങ്ങിച്ചുവയ്ക്കും. കേക്കോ മറ്റെന്തിങ്കിലും കഴിക്കാനോ മറ്റുമാണ് അവന് എന്റെ റൂമിലേക്ക് വരുന്നത്. അപ്പോള്‍ പുറത്തുനിക്കുന്നവര് എന്താണ് കരുതുക അവന് എന്റെ റൂമിലേക്ക് പോയി എന്നല്ലേ. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് രസകരമായ നിമിഷങ്ങളും ഉണ്ടായിരുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...