
News
ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണം അതാണ്; വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍
ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണം അതാണ്; വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍

‘മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം എന്താണെന്ന് തുറന്ന് പറഞ്ഞ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണെന്നാണ് അദ്ദേഹം പറയുന്നത്. ഒടിടി പ്ലാറ്റ്ഫോം ഒരിക്കലും ഭീഷണിയല്ലെന്ന തെളിവാണ് കുറുപ്പിന്റെ ബുക്കിങ് എന്നും അദ്ദേഹം വ്യക്തമാക്കി.
ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍
‘രണ്ട് ദിവസത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മനംമാറ്റത്തിന് കാരണം കുറിപ്പിന്റെ ബുക്കിങ് കണ്ടിട്ടാണ്. ബുക്കിങ് കണ്ടപ്പോള്‍ അവര്‍ക്ക് തോന്നി ജനങ്ങല്‍ തീയേറ്ററുകളില്‍ എത്തുമെന്ന്. ഒടിടി പ്ലാറ്റ്ഫോം നമുക്ക് ഒരിക്കലും ഭീഷണിയല്ല എന്നതിന്റെ തെളിവാണ് കുറുപ്പിന്റെ ബുക്കിങ്. തീയേറ്ററില്‍ സിനിമ കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ എല്ലാ തീയേറ്ററുകളിലും രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും ഷോയുണ്ട്. എന്റെ അഞ്ച് തീയേറ്ററുകളിലും രാത്രി ഷോ നടത്തുന്നുണ്ട്. ടിക്കറ്റുകളൊക്കെ ഫുള്‍ ആണ്. ഒരു ചരിത്ര സംഭവംകൂടിയാണിത്’.
പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാറിന്റെ ബജറ്റ് 100 കോടിയാണ് .തന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണിതെന്ന് സംവിധായകന് പ്രിയദര്ശന് തന്നെ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുഗ്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...