തന്റെ ഈ വീക്ക്നെസ് കാരണം പരാതി പറഞ്ഞത് മോഹന്‍ലാലാണ്… ഒന്നിച്ചാണ് ഷൂട്ടിംഗ് എങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറയുകയായിരുന്നു; മുകേഷ്
തന്റെ ഈ വീക്ക്നെസ് കാരണം പരാതി പറഞ്ഞത് മോഹന്‍ലാലാണ്… ഒന്നിച്ചാണ് ഷൂട്ടിംഗ് എങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറയുകയായിരുന്നു; മുകേഷ്
തന്റെ ഈ വീക്ക്നെസ് കാരണം പരാതി പറഞ്ഞത് മോഹന്‍ലാലാണ്… ഒന്നിച്ചാണ് ഷൂട്ടിംഗ് എങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറയുകയായിരുന്നു; മുകേഷ്
വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ മുകേഷ്. നായകനായും ഹാസ്യനടനായും, സഹനടനായും ഒക്കെ മലയാളത്തിൽ തിളങ്ങുന്ന മുകേഷ് ഇപ്പോൾ കൊല്ലം എം.എൽ.എ കൂടിയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വീക്ക്നെസിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ
സെറ്റില്‍ എപ്പോഴും വൈകി എത്തുന്നതിനെ കുറിച്ചും മോഹന്‍ലാല്‍ പരാതി പറഞ്ഞതിനെ കുറിച്ചുമാണ് മുകേഷ് പറയുന്നത്. സെറ്റില്‍ താന്‍ എപ്പോഴും വൈകിയാണ് എത്താറുള്ളത്. എത്ര ശ്രമിച്ചാലും തനിക്ക് നേരത്തെ എത്താന്‍ സാധിക്കാറില്ല. തന്റെ ഈ വീക്ക്നെസ് കാരണം പരാതി പറഞ്ഞത് മോഹന്‍ലാലാണ്. ഒന്നിച്ചാണ് ഷൂട്ടിംഗ് എങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുവെന്നും താരം പറയുന്നു.
ഗോഡ്ഫാദര് സിനിമയുടെ ലൊക്കേഷനില്‍ താന്‍ ഒരിക്കല്‍ സമയത്തിന് എത്തിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. ഗോഡ്ഫാദര് സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സംവിധായകരായ സിദ്ദിഖും ലാലും തന്റടുത്ത് വന്ന് പറഞ്ഞു, ഒരു സണ്‍റൈസ് ഷോട്ട് പ്ലാന്‍ ചെയ്യുന്നുണ്ട് രാവിലെ നമുക്കത് എടുക്കണമെന്ന്.
അഥവാ വരാന്‍ പറ്റില്ലെങ്കില്‍ നമുക്കത് സണ്‍സെറ്റ് ആക്കാമെന്നും അവര്‍ പറഞ്ഞു. കുഴപ്പമില്ല താന്‍ സമയത്തിന് തന്നെ വരാമെന്ന് പറഞ്ഞു. അങ്ങനെ നാല് മണിക്ക് അലാറം ഒക്കെ വെച്ച് എങ്ങനെയോ എഴുന്നേറ്റ് കറക്ട് സമയത്ത് സെറ്റില്‍ വന്നു. അതോടെ ഫുള്‍ സെറ്റ് കൈയടിച്ചു എന്നാണ് മുകേഷ് പറയുന്നത്.
ജീവിതത്തില്‍ ആദ്യവും അവസാനവും സെറ്റില്‍ കൃത്യ സമയത്ത് എത്തിയത് അന്നാണെന്നും, പിന്നീട് എംഎല്‍എ ആയപ്പോള്‍ തനിക്ക് എട്ടര മണിക്ക് സഭയില്‍ ഹാജരാവാന്‍ സാധിക്കാത്തതിനാലാണ് നിയമസഭാ യോഗം 9 മണിയിലേക്ക് മാറ്റിയതെന്നും തമാശരൂപത്തില്‍ മുകേഷ് പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...