
News
എ ആര് റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്കാരം; സന്തോഷ വിവരം പങ്കുവെച്ച് റഹ്മാന്
എ ആര് റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്കാരം; സന്തോഷ വിവരം പങ്കുവെച്ച് റഹ്മാന്

ലോകം മുഴുവന്‍ ആരാധകരുള്ള സംഗീത സംവിധായകന് എ ആര് റഹ്മാന്റെ മകള്‍ ഖദീജ രാജ്യാന്തര പുരസ്കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. മകള്‍ക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഫരിശ്തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. ‘ഫരിശ്തോ’യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന് തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്.
പലനാടുകളിലൂടെ തീര്‍ത്ഥാടനം നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ത്ഥനയാണ് ഫരിശ്തോ. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും ഇതില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങിയ ആല്‍ബം സംഗീതലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുരസ്കാരം ലഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ഖദീജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...