തെലുങ്ക് ദൃശ്യത്തിൽ അഡ്വക്കറ്റിന്റെ വേഷം ചെയ്തത് ഞാനായിരുന്നു…. എന്തുകൊണ്ടാണ് ദൃശ്യത്തില്‍ വിളിക്കാതിരുന്നതെന്ന് ജീത്തുസാറിനോട് ചോദിച്ചു, മറുപടി കേട്ട് ഞെട്ടി; തുറന്ന് പറഞ്ഞ് ഷംന കാസിം
തെലുങ്ക് ദൃശ്യത്തിൽ അഡ്വക്കറ്റിന്റെ വേഷം ചെയ്തത് ഞാനായിരുന്നു…. എന്തുകൊണ്ടാണ് ദൃശ്യത്തില്‍ വിളിക്കാതിരുന്നതെന്ന് ജീത്തുസാറിനോട് ചോദിച്ചു, മറുപടി കേട്ട് ഞെട്ടി; തുറന്ന് പറഞ്ഞ് ഷംന കാസിം
തെലുങ്ക് ദൃശ്യത്തിൽ അഡ്വക്കറ്റിന്റെ വേഷം ചെയ്തത് ഞാനായിരുന്നു…. എന്തുകൊണ്ടാണ് ദൃശ്യത്തില്‍ വിളിക്കാതിരുന്നതെന്ന് ജീത്തുസാറിനോട് ചോദിച്ചു, മറുപടി കേട്ട് ഞെട്ടി; തുറന്ന് പറഞ്ഞ് ഷംന കാസിം
നൃത്തമാണ് ഷംന കാസിമിനെ സിനിമയിലേക്ക് എത്തിച്ചത്. റിയാലിറ്റി ഷോയിലൂടെ എത്തിയ ഷംനക്ക് തുടക്കത്തിയിൽ കിട്ടിയ അവസരങ്ങൾ പിന്നീട് മലയാള സിനിമയിൽ ലഭിച്ചിള്ള എന്നതാണ് സത്യം.
നിരവധി തമിഴ് , തെലുങ്ക് സിനിമകളിൽ വേഷമിട്ട ഷംന കാസിം പക്ഷെ മലയാള സിനിമയിൽ ഇടക്കലത്ത് കണ്ടതേയില്ല. ആ സമയത്തും സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു ഷംന. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ഷംന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ മലയാള സിനിമയില്‍ അവസരം കുറയുന്നതോര്‍ത്ത് ഒരുകാലത്ത് വിഷമിച്ചിരുന്നു എന്നാണ് ഷംന പറയുന്നത്.
ഇപ്പോഴിതാ ജീത്തുവിന്റെ ദൃശ്യം ടുവില്‍ തനിക്ക് അവസരം നഷ്ടമായതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം
‘തെലുങ്കില്‍ ദൃശ്യം 2വില്‍ ഞാനാണ് അഡ്വക്കറ്റിന്റെ വേഷം ചെയ്തത്. ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ജിത്തു സാറിനോട് ഞാന്‍ ചോദിച്ചിരുന്നു എന്താണ് മലയാളം സിനിമകളില്‍ വിളിക്കാത്തത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു… ഒരിക്കല്‍ ഒരു റോളിന് വേണ്ടി ഷംനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം ഷംനയുടെ പ്രതിഫലം കൂട്ടി, ഡേറ്റ് ഇപ്പോള്‍ ഇല്ല എന്നൊക്കെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പിന്നീട് മറ്റൊരാളെ സമീപിച്ചത്. എന്നാല്‍ യഥാര്‍ഥത്തില്‍ എന്നോട് ആരും ഇത്തരത്തില്‍ ഒരു കാര്യം ചോദിച്ചിട്ടില്ല. അതിനാല്‍ ദൈവത്തിന് മാത്രമെ അറിയൂ എനിക്ക് എന്താണ് മലയാളത്തില്‍ അവസരം ലഭിക്കാത്തത് എന്ന്’ ഷംന പറഞ്ഞു. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് അവസരം നിഷേധിക്കപ്പെടുന്നതെങ്കില്‍ തനിക്കും പ്രിയാമണിക്കും മറ്റ് ഭാഷകളില്‍ സിനിമകള്‍ ലഭിക്കില്ലായിരുന്നുവെന്നും ഷംന പറയുന്നു. എന്താണ് ഇതിനെല്ലാം പിറകില്‍ നടക്കുന്ന സംഭവങ്ങള്‍ എന്നത് വ്യക്തമല്ലെന്നും ഷംന പറയുന്നു.
അമൃതാ ടിവി. സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെ തുടക്കമിട്ട ഷംന 2004ല്‍ എന്നിട്ടും എന്ന മലയാളചിത്രത്തില്‍ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...