Connect with us

വിഷം ആണെന്ന് അറിഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന ഒരു സംസ്ഥാനത്ത് നമ്മൾ പരിസ്ഥിതിയെ പറ്റി വിലപിക്കുന്നതിൽ അർത്ഥമുണ്ടോ ? ;പടക്കം പൊട്ടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതിലുള്ള സംവിധായകന്റെ അതൃപ്ത്തി!

Malayalam

വിഷം ആണെന്ന് അറിഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന ഒരു സംസ്ഥാനത്ത് നമ്മൾ പരിസ്ഥിതിയെ പറ്റി വിലപിക്കുന്നതിൽ അർത്ഥമുണ്ടോ ? ;പടക്കം പൊട്ടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതിലുള്ള സംവിധായകന്റെ അതൃപ്ത്തി!

വിഷം ആണെന്ന് അറിഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന ഒരു സംസ്ഥാനത്ത് നമ്മൾ പരിസ്ഥിതിയെ പറ്റി വിലപിക്കുന്നതിൽ അർത്ഥമുണ്ടോ ? ;പടക്കം പൊട്ടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതിലുള്ള സംവിധായകന്റെ അതൃപ്ത്തി!

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടിട്ടുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു . രാത്രി 8 മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി കൊടുത്തിരുന്നത് . നിയന്ത്രണം ലംഘിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സർക്കാർ പടക്കംപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവച്ചുകൊണ്ട് സംവിധായകൻ രഞ്ജിത്ത് ശങ്കർ രംഗത്തുവന്നത് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ചർച്ചയായിരുന്നു. “നമ്മുടേത് ഇപ്പോഴും ഒരു സ്വതന്ത്ര രാജ്യം അല്ലേ?” എന്ന ചോദ്യത്തോടെയാണ് രഞ്ജിത്ത്, സംസ്ഥാനത്ത് പടക്കം പൊട്ടിക്കാൻ നിയന്ത്രണം എന്ന വാർത്ത പങ്കുവച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്.

“ഹെൽമെറ്റ് ഇടാൻ പറഞ്ഞാല് നാട്ടിൽ വേറെ എന്തൊക്കെ ക്രിമിനൽ പീഡന കേസുകൾ നടക്കുന്നു.. അതൊക്കെ പിടിക്ക് എന്നിട്ട് ഹെൽമെറ്റ് പിടിക്കാം എന്ന് പറയുന്നത് പോലെയുള്ള മണ്ടൻ താരതമ്യപ്പെടുത്തലാണ് ഇതെന്ന് തുടങ്ങി കൂടുതലും വിമർശനങ്ങളായിരുന്നു എത്തിയത്.

“നിങ്ങളിൽ നിന്ന് ഇങ്ങനെയുള്ള പോസ്റ്റ്‌ പ്രതീക്ഷിച്ചില്ല. പരിസ്ഥിതി മലിനീകരണം തടയാൻ ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ ആവശ്യമല്ലേ?”. എന്ന് കുറിച്ച ഒരു വ്യക്തിയ്ക്ക് രഞ്ജിത്ത് മറുപടി കൊടുത്തതാണ് പോസ്റ്റിനെക്കാൾ പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്.

“വിഷം ആണെന്ന് അറിഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന ഒരു സംസ്ഥാനത്ത് നമ്മൾ പരിസ്ഥിതിയെ പറ്റി വിലപിക്കുന്നതിൽ അർത്ഥമുണ്ടോ?” എന്നായിരുന്നു പ്രസ്തുത കമന്റിന് രഞ്ജിത്ത് പ്രതികരിച്ചത്. ഇതോടെ രഞ്ജിത്തിന് മേലുള്ള പ്രതിഷേധം ശക്തമായി.

“എന്തൊരു വിഡ്ഢിത്തം ആണ് ശ്രീ രഞ്ജിത്ത് ശങ്കർ വിളിച്ചു പറയുന്നത്… സുഖ സൗകര്യങ്ങളുടെ കൊടുമുടിയിൽ ഇരിക്കുന്ന ഒരാൾക്ക് ഇങ്ങനെ വായിൽ തോന്നിയത് എന്തും വിളിച്ചു പറയാം… സ്വന്തം സുഖത്തിനു മങ്ങൽ ഏൽക്കുന്നു എന്ന് കണ്ടാൽ മാത്രം പ്രതികരിക്കുന്ന സർക്കാരിനെ വിമർശിക്കുന്ന പ്രത്യേക തരം സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ആൾകാർ ആണ് ഇവിടെ…

നോർത്ത് ഇന്ത്യൻ സംസ്ഥാങ്ങളിൽ പലയിടത്തും പടക്കങ്ങളും മറ്റും നിരോധിച്ച കാര്യമാണ്… ദീവാലി കഴിഞ്ഞിട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളെ പറ്റി പല പഠനകളും ഉള്ളതും ആണ്… എന്നിട്ടും ഇവിടെ നിയന്ത്രണം മാത്രമാണ് പറഞ്ഞത്… നിയന്ത്രണവും നിരോധനവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട് മിസ്റ്റർ..

സ്വന്തം സുഖങ്ങൾക്ക് ഒരു കോട്ടവും തട്ടരുത് എന്നാൽ പ്രളയം വന്നാൽ ഗാഡ്ഗിലിനെയും പൊക്കി വരുകയും ചെയ്യും.. നിങ്ങളൊക്കെ എന്ത് മനുഷ്യൻ ആണ്…? സ്വന്തം സ്ഥലവും സ്വന്തം ആൾക്കാരും സേഫ് ആണെന്ന് ഉള്ള അഹങ്കാരം ഉള്ളത് കൊണ്ടാണ് ഇമ്മാതിരി പോസ്റ്റുകൾ ഇടാനുള്ള താങ്കളുടെ ധൈര്യം.

4 നേരം വിഷം കഴിച്ചാണ് ജീവിക്കുന്നത് എങ്കിൽ ഈ പോസ്റ്റിടാൻ താൻ കാണുമായിരുന്നോ? താങ്കൾ വിഷം ആണ് കഴിക്കുന്നത് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടെങ്കിൽ തൊട്ട് അടുത്തുള്ള കൃഷിഭവനിൽ പോയി പറഞ്ഞാൽ കൃഷിക്ക് വേണ്ടിയുള്ള വിത്തും വളങ്ങളും ചെയ്യണ്ട രീതിയും ലോൺ സൗകര്യവും എല്ലാം അവർ പറഞ്ഞു തരും. ഫ്ലാറ്റിൽ ആണെങ്കിലും ചെയാം.. രണ്ടു വെണ്ടയ്ക്ക് സ്വന്തമായി ഉണ്ടാക്കിയാൽ താങ്കൾക്ക് അത്രയും വിഷം കുറച്ചു കഴിച്ചാൽ മതിയല്ലോ…?” എന്ന ദേവിക ബിന്ദു സുരേഷ് കുറിച്ച വാക്കുകളും സിനിമാ ഗ്രൂപ്പുകളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെ രാഷ്രീയത്തെ ചോദ്യം ചെയ്തതുകൊണ്ടുതന്നെ രഞ്ജിത്ത് ഒരു അരാഷ്ട്രീയ വാദിയാണ് എന്ന സംസാരവും പോസ്റ്റിനു താഴെ നടക്കുന്നുണ്ട്. ശ്രീനിവാസൻ ലൈറ്റ് എന്നുള്ള കമന്റുകളും ഒപ്പം “‘നിഷ്പക്ഷ സെലിബ്രിറ്റി’യാാകാനുള്ള ശ്രമമാണു. പക്ഷേ ഇത്‌ കുറച്ച്‌ കൂടുതൽ ‘നിഷ്പക്ഷ’മായിപ്പോയി എന്നുള്ള പ്രതികരണങ്ങളും കാണാം. സാധാരണ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിമർശിക്കുന്നത് ശ്രീനിവാസനാണ്. അത്തരത്തിൽ കഴിഞ്ഞ ഇന്ധനവില ക്രമീകരണങ്ങളുടെ വിഷയം മുതൽ രഞ്ജിത്ത് രംഗത്തുണ്ടായിരുന്നു.

ഇന്ധനവിലയിൽ എക്സൈസ് ഡ്യൂട്ടി കുറച്ചതിനെ തുടര്‍ന്ന് ഇന്ധന വിലയിലും കുറവ് സംഭവിച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ധനവില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ കേന്ദ്ര സംസ്ഥാന സ‍ർക്കാരുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രം എക്സൈസ് ‍ഡ്യൂട്ടി കുറച്ചതും ഇന്ധന വില കുറഞ്ഞതും. കേന്ദ്രസര്‍ക്കാര്‍ മാതൃക കാണിച്ചത് പോലെ സംസ്ഥാന സര്‍ക്കാരും നികുതി കുറച്ച് മാതൃക കാണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

ഇന്ധനവിലയില്‍ കേന്ദ്ര ഗവണ്മെന്‍റ് വരുത്തിയ മാറ്റം കേരളം കൂടി നടപ്പിൽ വരുത്തിയാലെ പൂര്‍ണ്ണമാകൂ എന്നാണ് രഞ്ജിത്ത് പറഞ്ഞിരിക്കുന്നത്. 2014-ലെ ക്രൂഡ് ഓയിലിന്‍റെ വില നിലവാരവും ഈ വർഷത്തെ വിലയും താരതമ്യം ചെയ്തുകൊണ്ടുള്ള ചാർട്ട് പങ്കുവെച്ച് ഇത് ശെരി ആണോ? എങ്കിൽ ഏതാണ്ട് 65 രൂപക്ക് നമുക്ക് ഇന്ന് പെട്രോൾ കിട്ടേണ്ടതല്ലെ? എന്നും രഞ്ജിത് ശങ്കർ ചോദിച്ചിട്ടുണ്ട്.

അതേസമയം, ഇന്ധനവിലയില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവ് വരുത്താത്തതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. ഇന്ധനവിലയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചതോടെയാണ് രഞ്ജിത്ത് ശങ്കർ നിക്ഷ്പക്ഷനാണ് എന്ന വാദം ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.

about renjith sankar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top