
Malayalam
സാധികയുടെ ഫോട്ടോയ്ക്ക് മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ആരാധകര്‍; വൈറലായി കമന്റും മറുപടിയും
സാധികയുടെ ഫോട്ടോയ്ക്ക് മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ആരാധകര്‍; വൈറലായി കമന്റും മറുപടിയും

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സാധിക വേണു ഗോപാല്‍. അവതാരകയായും നടിയായുമെല്ലാം ഇപ്പോഴും തിളങ്ങി നില്ക്കുന്ന താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ഒരു ലഹങ്ക ആയിരുന്നു താരം ധരിച്ചിരുന്നത്. ചിത്രം പെട്ടെന്നാണ് വൈറലായി മാറിയത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തിയതും.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ട ആള്‍ക്ക് മറ്റൊരാള്‍ നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സാധികയുടെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമ്റ്റുകള്‍ വരുന്നത് ഇത് ആദ്യമല്ല . ഇതിനുള്ള മറുപടി താരം തന്നെ കൊടുക്കാറുമുണ്ട്.
‘ഇതെന്താ പഞ്ചായത്ത് കിണറാണോ?’. എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ഇതിന് സാധിക മറുപടി നല്‍കിയില്ല. എന്നാല്‍ മറ്റൊരാള്‍ ഇതിന് മറുപടി നല്‍കുകയും അത് ശ്രദ്ധനേടുകയും ചെയ്തു. ‘ഈ ചിത്രത്തില്‍ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കില്‍ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്കാരം ആണ്’ ഇതാണ് മറുപടിയായി ഒരു ആരാധകന് നല്‍കിയത്.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...