
Malayalam
ഒരമ്മയോടും ഇങ്ങനെ ചോദിക്കരുതെന്ന് മഞ്ജു! നടിയുടെ മറുപടി ഞെട്ടിച്ചു ‘മീനൂട്ടി ഇത് കേൾക്കുന്നുണ്ടോയെന്ന്’ സോഷ്യൽ മീഡിയ
ഒരമ്മയോടും ഇങ്ങനെ ചോദിക്കരുതെന്ന് മഞ്ജു! നടിയുടെ മറുപടി ഞെട്ടിച്ചു ‘മീനൂട്ടി ഇത് കേൾക്കുന്നുണ്ടോയെന്ന്’ സോഷ്യൽ മീഡിയ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യകാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായികയാണ് മഞ്ജു.
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിന് ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. രണ്ടാംവരവില്‍ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു മഞ്ജുവിന് ലഭിച്ചത്. മലയാളികള്‍ ആഗ്രഹിച്ചൊരു തിരിച്ചുവരവായിരുന്നു മഞ്ജുവിന്റേതെന്ന് നിസംശയം പറയാൻ സാധിക്കും
മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജു തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വെട്രിമാരൻ ധനുഷ് ചിത്രമായ അസുരനിലൂടെയാണ് മഞ്ജു കോളിവുഡിൽ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി അസുരൻ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള നിരവധി പുരസ്കാരങ്ങൾ വാരികൂട്ടുകയും ചെയ്തു. ധനുഷിന്റെ ഭാര്യയായിട്ടായിരുന്നു മഞ്ജു സിനിമയിൽ എത്തിയത്
ഇപ്പോഴിത മഞ്ജു വാര്യരുടെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അസുരൻ സിനിമയുടെ റിലീസിന് ശേഷം പുറത്ത് വന്ന അഭിമുഖമാണിത്. തമിഴിലേക്ക് തനിക്ക് ലഭിച്ച ഏറ്റവും നല്ല ഓപ്പണിങ് തന്നെയാണ് അസുരന്‍ എന്നാണ് മഞ്ജു പറയുന്നത്. കൂടാതെ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. കൂടാതെ തമിഴ് പ്രേക്ഷകർക്ക് നന്ദിയും പറയുന്നു.
സിനിമയുടെ വിജയത്തെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.” വളരെ സന്തോഷം, അഭിമാനം, ഒരുപാട് നന്ദി കൂടി പറയണം. ഇത്രയും സ്നേഹത്തോടെ എന്നെ സ്വീകരിച്ച തമിഴ് ജനതയ്ക്ക് ഒരുപാട് നന്ദി എന്നും മഞ്ജു പറയുന്നു.
അസുരനിൽ രണ്ട് മക്കളുടെ അമ്മയായിട്ടാണ് നടിഎത്തിയത്. ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് മഞ്ജു നൽകിയ ഉത്തരമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
” രണ്ടു പേരോടും ഇഷ്ടമാണ്. ഒരിക്കലും ഒരമ്മയോട് ചോദിക്കാൻ പാടില്ലാത്തൊരു ചോദ്യമാണിത്. ഞങ്ങൾ എല്ലാവര്ക്കും വളരെ നല്ല അനുഭവമായിരുന്നു ഷൂട്ടിങ്. ഡാൻസർ ആണല്ലോ ഞങ്ങൾക്ക് വേണ്ടി ചില രസങ്ങൾ കാണിക്കാമോ ? എനിക്കങ്ങനെ സ്‌പൊൺഡെനിയസ് ആയി ഒന്നും വരില്ല . ഡയറക്ടർ ക്യാമറ സെറ്റ് ചെയ്ത് ആക്ഷൻ പറഞ്ഞാൽ മാത്രമേ എനിക്ക് ഭാവങ്ങൾ വരൂ എന്നും ലേഡി സൂപ്പർസ്റ്റാർ പറയുന്നു. ചിത്രത്തിൽ രണ്ട് മക്കളുടെ അമ്മയായി എത്തിയപ്പോൾ എന്തെങ്കിലും വിഷമം ഉണ്ടായിരുന്നോ എന്ന ചോദിച്ചപ്പോൾ അതിന് നല്ല കഥാപാത്രയിരുന്നു അതെന്നും പിന്നെ എന്തിന് വിഷമം തോന്നണമെന്നായിരുന്നു മഞ്ജു ചോദിച്ചത്. ഈ വിഡിയോയ്ക്ക് താഴെ നിരവധി പേർ മീനാക്ഷിയെ കുറിച്ച് മെൻഷൻ ചെയ്ത് കൊണ്ട് കമന്റുകൾ കുറിച്ചിട്ടുണ്ട്. മീനാക്ഷി ഇത് കേൾക്കുന്നുണ്ടോ എന്ന ചോദ്യമാണ് പലരും ചോദിച്ചത്.
അതേസമയം ബോളിവുഡിലും ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ താരം. ദ പ്രീസ്റ്റ് എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ മഞ്ജുവിന്റേതായി തിയേറ്ററില്‍ എത്തിയത്. മജാക്ക് ആന്റ് ജില്‍ എന്നീ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. ഇത് കൂടാതെ പത്തോളം സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്. അമേരികി പണ്ഡിറ്റ് എന്ന ബോളിവുഡ് ചിത്രത്തിലും മഞ്ജു കരാറ് ഒപ്പുവച്ചിട്ടുണ്ട്. ഇതിനിടയിൽ നിര്‍മാണ രംഗത്തും സജീവമാണ് ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍ ലേഡി
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...