സല്‍മാന്റെ വിവാഹത്തെക്കുറിച്ചും പ്രണയ ബന്ധങ്ങളുമെല്ലാം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിരന്തര വാര്‍ത്തയാകാറുണ്ട്. സല്മാന് ഖാന്റെ കാമുകിയായി നിറഞ്ഞു നിന്ന റൊമേനിയന്‍ ടെലിവിഷന്‍ അവതാരികയാണ് ലൂലിയ വാന്റൂര്. ഇപ്പോഴിതാ, സല്മാന് ഖാനും ലൂലിയും ഒരുമിച്ച് പങ്കെടുത്ത ദീപാവലി പാര്‍ട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടനെതിരെ അധിക്ഷേപ വര്‍ഷവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
ഒരു കാറില്‍ വന്നിറങ്ങിട്ടും സല്മാന് ലൂലിയയ്ക്കായി കാത്തുനില്‍ക്കാതെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഇതാണ് സല്മാന് ഖാനെതിരെ സൈബര്‍ ആക്രമണം പൊട്ടിപ്പുറപ്പെടാന്‍ കാരണം.
സല്മാന് എന്തിനാണ് എല്ലാവരുടെയും മുന്നില്‍ ലൂലിയയെ എപ്പോഴും അപമാനിക്കുന്നത്, എന്തുകൊണ്ടാണ് ലൂലിയ സ്വയം അപമാനിതയാകാന്‍ നിന്നുകൊടുക്കുന്നത്? സ്നേഹം ബഹുമാനത്തില്‍ അധിഷ്ഠിതമാണ്, അവന് നിങ്ങളെ ബഹുമാനിച്ചില്ലെങ്കില്‍ ഒരിക്കലും സ്നേഹിച്ചിട്ടില്ല, ഇനി സ്നേഹിക്കുകയുമില്ല, ലൂലിയയോട് സഹതാപം തോന്നുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. .
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...