Social Media
അല്ലിയെ സോഷ്യല്‍മീഡിയയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് പിന്നിലെ കാരണം! ഒടുവിൽ അതും; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
അല്ലിയെ സോഷ്യല്‍മീഡിയയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് പിന്നിലെ കാരണം! ഒടുവിൽ അതും; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
താരങ്ങളോടുളള അതേ ഇഷ്ടം തന്നെയാണ് അവരുടെ മക്കളോടും ആരാധകര്‍ക്കുള്ളത്. ഏറെ ആരാധകരുള്ള താരപുത്രിയാണ് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃത. മകളുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കുവയ്ക്കാറുണ്ട്. മകളെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും മുഖം കാണുന്ന ഫോട്ടോ ഇരുവരും പങ്ക് വെക്കാറില്ല. മകളുടെ സ്വകാര്യതയെ ഇരുവരും മാനിക്കുന്നുണ്ട്. സാധാരണക്കാരിയായി മകളെ വളര്‍ത്താനാണ് താല്‍പര്യമെന്നായിരുന്നു പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞത്.
പൃഥ്വിരാജ് മകള്‍ അലംകൃതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കിട്ടത്.
മകളെ സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് പിന്നിലെ കാരണമാണ് പൃഥ്വി വിവരിച്ചിരിക്കുന്നത്.
തിരിച്ചറിയപ്പെടുന്ന തരത്തിലുള്ളൊരു പബ്ലിക് പ്രൊഫൈല്‍ അവള്‍ക്ക് ഇപ്പോള്‍ വേണ്ടെന്ന് വെച്ചതാണ്. അതൊന്നും ഉള്‍ക്കൊള്ളാനുള്ള പ്രായം അവള്‍ക്കായിട്ടില്ല. അവളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവിധം തല്‍ക്കാലം തിരിച്ചറിയേണ്ടതില്ല എന്നാണ് ഞങ്ങളുടെ തീരുമാനം. കുട്ടിയായിരിക്കുന്ന സമയത്ത് പബ്ലിക് ഫെയിമില്‍ നിന്നും അവളെ മാറ്റി നിര്‍ത്തിയാല്‍ കൊള്ളാമെന്ന് തോന്നി. ഇതേക്കുറിച്ച് അവള്‍ക്ക് തന്നെ തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്. അച്ഛന്റേയും അമ്മയുടേയും ജോലി ഇതാണെന്നും പ്ലബിക് ലൈഫിലെ കാര്യങ്ങള്‍ ഇങ്ങനെയാണെന്നും കുറച്ച് കഴിഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവും. ആലിക്ക് വായന ഏറെ ഇഷ്ടമുള്ള കാര്യമാണ്. അക്ഷരങ്ങള്‍ കൂട്ടി വായിച്ചതിന് ശേഷം പുസ്തക വായന കൂടിയിട്ടുണ്ട്. ഈ ഹോബി എപ്പോഴും കൂടെയുണ്ടാവുമോയെന്ന് അറിയില്ല. ഏത് തരം പുസ്തകങ്ങളാണ് അവള്‍ വായിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഞങ്ങളാണെന്നും പൃഥ്വി പറയുന്നു.
