മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമകളില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് സലിംകുമാര്‍. ഇപ്പോഴിതാ താന്‍ സുഹൃത്തുക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രചരണങ്ങള്‍ നടത്താറില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്. താനൊരു കോണ്‍ഗ്രസ്കാരനാണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല. മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെ ഞാന്‍ പ്രചരണത്തിന് പോയില്ല എന്ന സലീം കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.
സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രാഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന് പ്രചരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...