‘ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുമ്പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ’?; പ്രതികരണവുമായി ഒമര്‍ലുലു

ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ ജോജു ഇടപെട്ടുണ്ടായ പ്രശ്നത്തില്‍ പ്രതികരണം അറിയിച്ച് സംവിധായകന് ഒമര്‍ ലുലു. താന്‍ ജോജുവിനൊപ്പമാണ് ഈ വിഷയത്തിലെന്നും റോഡിലിറങ്ങി സമരം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ഒമര്‍ ലുലു പറഞ്ഞു.
‘ഞാന്‍ ജോജുവിനോട് ഒപ്പം. സമരം നടത്താന്‍ റോഡില്‍ ഇറങ്ങി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുക അല്ലാ വേണ്ടത്. ഞാന്‍ അവസാന ഹര്‍ത്താലിന് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു ‘ഭരിക്കുന്ന മന്ത്രിമാരുടെ വീടിന് മുമ്പില്‍ പോയി കുത്തിയിരിപ്പ് സമരം ചെയ്യുക അവരെ അല്ലേ ശരിക്കും പ്രതിഷേധം അറിയിക്കണ്ടത് എന്തേ അതിന് ധൈര്യമില്ലേ’?
ജോജു മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന വൈദ്യ പരിശോധനാഫലം പുറത്തു വന്നു. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ് വൈദ്യപരിശോധന നടത്തിയത്. ഇതോടെ സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരിക്കും നടന് നേരെ ഉണ്ടാവുക. ഉപരോധ സമരത്തിനെതിരെ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധം സിനിമയിലേത് പോലുള്ള ഷോ യെന്നാണ് കോണ്‍ഗ്രസ് ആരോപണം.
കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ ഷിയാസ് ആണ് ജോജുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മദ്യപിച്ചാണ് ജോജു ജോര്‍ജ് പ്രതികരിച്ചത്. വനിതാ പ്രവര്‍ത്തകയെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന നിലയുണ്ടായി. ഇത്തരത്തില്‍ നടത്തിയ പ്രതിഷേധം വെറും ഷോ മാത്രമാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....