
Tamil
ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി രജനികാന്ത്; സന്തോഷം പങ്കുവച്ച് നടൻ
ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി രജനികാന്ത്; സന്തോഷം പങ്കുവച്ച് നടൻ

ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തി രജനീകാന്ത്. ഞായറാഴ്ച രാത്രിയോടെയാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ തിരികെയെത്തിയ സന്തോഷം ട്വിറ്ററിലൂടെയാണ് താരം ആരാധകരുമായി പങ്കുവച്ചത്
ഒക്ടോബർ 28 വ്യാഴാഴ്ച വൈകുന്നേരമാണ് രജനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ‘കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷനും’ (CAR) താരത്തെ വിധേയനാക്കിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ താരത്തെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
രജനിയുടെ ആരോഗ്യത്തിനായും ഏറ്റവും പുതിയ ചിത്രം അണ്ണാത്തെയുടെ വിജയത്തിനായും മധുര തിരുപ്പറങ്കുണ്ട്രം ക്ഷേത്രത്തില്‍ വഴിപാടായി ആരാധകര്‍ മണ്ണു തിന്നും നൂറ്റിയെട്ട് തേങ്ങകള്‍ ഉടച്ചും പ്രാര്‍ത്ഥനകള്‍ നടത്തി. കൂട്ടപ്രാര്‍ത്ഥനയും ആരാധകര്‍ നടത്തിയിരുന്നു
അതേസമയം, താരത്തിന്റെ പുതിയ ചിത്രം ‘അണ്ണാതെ’ ദീപാവലി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനരംഗവുമൊക്കെ ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
അടുത്തിടെ, ദേശീയ പുരസ്കാര പ്രഖ്യാനവേളയിൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും രജനീകാന്ത് ഏറ്റുവാങ്ങി. ഇതിനായി ഡൽഹിയിൽ എത്തിയ താരം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിച്ചിരുന്നു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...