Connect with us

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ഹൃദയഭാരം തോന്നി; വികാരഭരിതനായി എം.കെ സ്റ്റാലിന്‍

Tamil

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ഹൃദയഭാരം തോന്നി; വികാരഭരിതനായി എം.കെ സ്റ്റാലിന്‍

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ഹൃദയഭാരം തോന്നി; വികാരഭരിതനായി എം.കെ സ്റ്റാലിന്‍

ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ‘ജയ് ഭീം’ എന്ന തമിഴ് ചിത്രം നവംബര്‍ 2 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസായതോടെ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

സമൂഹത്തിലെ അനീതിയും അക്രമങ്ങളും സാധാരണക്കാരുടെ ജീവിതത്തെ കീഴ്പ്പെടുത്തുമ്പോള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെത്തുന്ന അഡ്വ. ചന്ദ്രുവായാണ് സൂര്യ വേഷമിട്ടത്. 1993ലെ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ‘ജയ് ഭീം’ നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, സിനിമയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. 1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് മിസ (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്, 1971) പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട്് ജയിലില്‍ കിടന്ന കാലം സിനിമ തന്നെ ഓര്‍മ്മിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ഹൃദയഭാരം തോന്നി.

ചില പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റുകള്‍ ഡിപ്പാര്‍ട്ട്‌മെന്റെിനെ മൊത്തത്തില്‍ മോശമായി ചിത്രീകരിക്കും. അതേ സമയം സത്യം പുറത്തുകൊണ്ടുവരുന്നതും ഒരു പോലീസുകാരനാണ്്. സത്യസന്ധരും മനഃസാക്ഷിയുള്ളവരുമായ പോലീസ് ഉദ്യോഗസ്ഥരാണ് സത്യം സ്ഥാപിക്കുന്നത് ജയ് ഭീം’ അത് വ്യക്തമാക്കി.

അഭിഭാഷകര്‍,രാഷ്ട്രീയ പാര്‍ട്ടികള്‍, പോലീസുകാര്‍ എന്നിവര്‍ ശ്രമിച്ചാല്‍ നിയമപരമായി സാമൂഹിക ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന്് ഈ സിനിമ സമൂഹത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇത്തരമൊരു സിനിമ തിരഞ്ഞെടുത്തതിന് താരങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

More in Tamil

Trending

Recent

To Top