
News
മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും കാറപകടത്തിൽ മരിച്ചു
മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും കാറപകടത്തിൽ മരിച്ചു
Published on

മുൻ മിസ് കേരള അൻസി കബീര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 2019ലെ മിസ് കേരള മത്സരത്തിലെ വിജയിയും മോഡലുമായ അൻസി കബീറാണ് കൊച്ചി ബൈപ്പാസിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. 2019ലെ റണ്ണറപ്പായ അഞ്ജന ഷാജനും അപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നിലഗുരുതരമാണ്. ഇരുനരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് അൻസി കബീർ. തൃശൂർ സ്വദേശിയാണ് അഞ്ജന ഷാജൻ. ഇരുവരുടെയും മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരും ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പരിക്കേറ്റവർ അൻസിയുടെയും അഞ്ജനയുടെയും സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ടുകൾ
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...