പ്രാണിയമ്മയുടെ കുരുക്കിൽ വീണ് അതിഥി ടീച്ചറെ ചോദ്യം ചെയ്യാൻ ദേവമ്മ ;ഋഷി ആരെന്ന സത്യം അറിഞ്ഞ് ജഗന്നാഥൻ ; കൂടെവിടെ പുത്തൻ കഥ!

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.
ഋഷിയേയും സൂര്യയേയും നാട്ടിൽ നിന്നും കാണാതായതിന് ശേഷമാണ് പരമ്പരയുടെ ഗതിമാറിയത് . ഋഷിയും സൂര്യയും പൂർണ്ണമായും ജീവിതം ഇപ്പോൾ ആസ്വദിക്കുകയാണ്. നാട്ടിലെ കാര്യങ്ങൾ ഒന്നും തന്നെ അവർ അറിയുന്നില്ല. എന്നാൽ നാട്ടിൽ റാണിയമ്മ സൂര്യയെ കാണുന്നില്ല എന്നുള്ള കാര്യം സൂര്യയുടെ അമ്മയോട് പോയി പറയുകയൂം അത് ദേവമ്മ വിശ്വസിച്ചിട്ട് ടീച്ചറോട് ചോദിക്കാൻ വരുന്നതും കാണിക്കുന്നത്.
അദിതി തന്റെ മകളെ മനപൂർവം ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നും തനിക്ക് മകളെ കാണണമെന്നും അവളെ തിരികെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സൂര്യയുടെ അമ്മ അദിതിയോട് രോഷ പ്രകടനം നടത്തുന്നതും പുതിയ പ്രമോയിൽ കാണാം. റാണിയമ്മയുടെ കുബുദ്ധിയുടെ ഫലമായാണ് സൂര്യയുടെ അമ്മ അദിതി ടീച്ചറോട് മോശമായി പെരുമാറുന്നത്. വരും ദിവസങ്ങളിൽ ഒരുപക്ഷെ അദിതി ടീച്ചർ സത്യങ്ങൾ സൂര്യയുടെ അമ്മയോട് തുറന്ന് പറഞ്ഞേക്കാം.
ഉദ്യോഗജനകമായ നിമിഷങ്ങൾ നിറച്ചാണ് ഇപ്പോൾ എപ്പിസോഡുകൾ മുമ്പോട്ട് പോകുന്നത്. അതേസമയം ഋഷി സൂര്യ പ്രണയം വെറും മരം ചുറ്റി പ്രേമമായി മാത്രമാണ് ഇപ്പോൾ കാണിക്കുന്നതെന്നും പഴയ നിലവാരത്തിലേക്ക് കൊണ്ടുവരണമെന്നുമെല്ലാമാണ് ആരാധകർ പ്രമോയ്ക്ക് താഴെ കമന്റായി കുറിച്ചത്. ഋഷിയുടെയും സൂര്യയുടെയും വിവാഹം നടക്കുന്നതാണ് ഇനി വരാനുള്ള പ്രധാന സംഭവം. അത് ഉടൻ സംഭവിക്കുമെന്നുള്ള തരത്തിലാണ് അടുത്തിടെ പ്രമോകൾ എല്ലാം പുറത്തിറങ്ങിയത്.
about koodevide
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...